1 GBP = 103.94
breaking news

തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാവും; ഒടുവില്‍ ധാരണ

തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാവും; ഒടുവില്‍ ധാരണ

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തില്‍ തീരുമാനം. കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസ് മേയറാവും. ധാരണ പ്രകാരം ആദ്യത്തെ രണ്ട് വര്‍ഷമാണ് വര്‍ഗീസ് മേയറാവുക. സിപിഐഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെ ഉണ്ടാവും.

പിന്തുണച്ചാല്‍ അഞ്ച് വര്‍ഷവും തന്നെ മേയര്‍ ആക്കണമെന്നായിരുന്നു വര്‍ഗീസ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് രണ്ട് വര്‍ഷമെന്ന ധാരണയിലെത്തിയെങ്കിലും ആദ്യത്തെ മൂന്ന് വര്‍ഷം തന്നെ മേയര്‍ ആക്കണമെന്നാണ് വര്‍ഗീസ് മുന്നോട്ട് വെച്ച ആവശ്യം. ഇതോടെ പാര്‍ട്ടി പ്രതിസന്ധിയിലയി. എന്നാല്‍ തുടര്‍ഭരണ സാധ്യതക്കുള്ള സാഹചര്യങ്ങള്‍ തള്ളികളയരുതെന്ന് ഒരു വിഭാഗം നിര്‍ദേശിച്ചതോടെ ചര്‍ച്ച തുടരുകയായിരുന്നു.

എല്‍ഡിഎഫിന് 24, യുഡിഎഫിന് 23 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ സീറ്റ് നില. അതിനിടെ ഭരണം പിടിക്കാന്‍ അഞ്ചു വര്‍ഷം മേയര്‍ പദവി വാഗ്ദാനം ചെയ്ത് വിമതനെ ഒപ്പം കൂട്ടാന്‍ യുഡിഎഫ് നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇരു മുന്നണികള്‍ക്കും പിന്തുണ തുറന്നു പ്രഖ്യാപിക്കാതെ തന്നെ എല്‍ഡിഎഫിന് പ്രഥമ പരിഗണന നല്‍കുമെന്ന് എംകെ വര്‍ഗീസ് നേരത്തെ അറിയിച്ചിരുന്നു.

മുന്‍ പ്രതിപക്ഷ നേതാവായിരുന്ന എംകെ മുകുന്ദന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പുല്ലഴി ഡിവിഷനില്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ഈ ഡിവിഷനിലെ തെരഞ്ഞെടുപ്പും കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഏറെ നിര്‍ണായകമാകും. പല്ലഴി ഡിവിഷനില്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചാല്‍ വിമതനെ കൂടെ കൂട്ടിയെന്ന ആക്ഷേപം ഒഴിവാക്കാമെന്ന് അഭിപ്രായം സിപിഐഎമ്മില്‍ ഉയര്‍ന്നിരുന്നു.

ഇവിടെ ഡെപ്യൂട്ടി മേയര്‍ പദവി സിപിഐക്കാണ്. മുതിര്‍ന്ന അംഗം സാറാമ്മ റോബിന്‍സന്‍, ബീന മുരളി എന്നിവരാണ് പരിഗണനയിലുള്ളത്. എന്നാല്‍ ഒരു വര്‍ഷം സിപിഐക്ക് മേയര്‍ പദവി ലഭിക്കും. ഇത് സാറാമ്മക്ക് അനുവദിക്കണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ ബിന മുരളിക്ക് തന്നെ വീണ്ടും ഡെപ്യൂട്ടി മേയര്‍ പദവി ലഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more