1 GBP = 104.17
breaking news

ഡ്യൂറന്റ് കപ്പ്; ഗോകുലം എഫ്.സി ഫൈനലിൽ

ഡ്യൂറന്റ് കപ്പ്; ഗോകുലം എഫ്.സി ഫൈനലിൽ

ഡ്യൂറാന്റ് കപ്പ് ഫുട്ബോളിലില്‍ ചരിത്രം കുറിച്ച് ഗോകുലം എഫ്.സി. ശക്തമായ മത്സരത്തിനൊടുവില്‍, ഡ്യൂറാന്റ് കപ്പില്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്.

പത്തൊമ്പതാം മിനുട്ടില്‍ സമദ് മാലികിന്റെ ഗോളില്‍ ഈസ്റ്റ്ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ കളിയുടെ ഇഞ്ച്വുറി ടൈമില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തെ ഒപ്പമെത്തിച്ചത്. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ആഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more