1 GBP = 104.16
breaking news

കൊയിലാണ്ടിയിൽ വീണ്ടും സംഘർഷം; വീടുകൾക്ക് നേരെ ബോംബേറ്

കൊയിലാണ്ടിയിൽ വീണ്ടും സംഘർഷം; വീടുകൾക്ക് നേരെ ബോംബേറ്

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ വീണ്ടും സി.പി.എം, ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്. പുലർച്ചെ മൂന്നു മണിയോടെ സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ. ഷിജുവിന്‍റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബേറിൽ വീടിന്‍റെ മുൻഭാഗം തകർന്നു.

ഈ സംഭവത്തിന് പിന്നാലെ രാവിലെ അഞ്ചു മണിയോടെ ബി.ജെ.പി പ്രാദേശിക നേതാവിന്‍റെ വീടിന് നേരെ ആക്രമണം നടന്നു. മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്‍റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.

ഞായറാഴ്ച ബി.ജെ.പി പ്രവർത്തകൻ അതുലിന്‍റെ വീടിന് നേരെ​ ബോംബെറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം തുടങ്ങിയത്. ഇതേതുടർന്ന് ഡി.ജി.പിയുടെ നിർദേശ പ്രകാരം പൊലീസിനെ വിന്യസിക്കുകയും ചെയതിരുന്നു.

കഴിഞ്ഞ ഹർത്താൽ ദിനത്തിലും കൊയിലാണ്ടിയിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more