1 GBP = 104.15
breaking news

കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ കുട്ടികൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതിയായ വൈദികന്‍ അറസ്റ്റിലായി ഒരു മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

3000 പേജുള്ള കുറ്റപത്രത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത വൈദികന്‍ നിലവില്‍ റിമാന്‍ഡിലാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റു ഒമ്പതു പേര്‍ കോടതിയില്‍ നിന്ന് ഉപാധികളോടെ ജാമ്യം നേടിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പോക്‌സോ നിയമപ്രകാരം ഒരു മാസം മുന്‍പാണ് ഫാ. റോബിനെ അറസ്റ്റ് ചെയ്തത്. ഫാ.റോബിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more