1 GBP = 104.15
breaking news

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 34400 രൂപ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 34400 രൂപ

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 4300 രൂപയായി. പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് നേരിയ വ്യത്യാസം മാത്രമാണ് സ്വർണ വിലയിലുണ്ടായിരുന്നത്.ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more