1 GBP = 104.15
breaking news

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസയച്ചു

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസയച്ചു

കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. റഫാല്‍ വിധിയില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. കോടതിയുടെ നിരീക്ഷണത്തോടെ രാഹുല്‍ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

റഫാല്‍ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികള്‍ക്കൊപ്പം പ്രതിരോധ മന്ത്രാലയത്തിലെ രേഖകള്‍ കൂടി പരിഗണിക്കുമെന്ന് കഴി‍ഞ്ഞ ദിവസം കേന്ദ്രത്തിന്‍റെ ആവശ്യം തള്ളി സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഇതോടെ ആയിരുന്നു രാഹുലിന്‍റെ പരാമര്‍ശം. റഫാലില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി കണ്ടെത്തി എന്ന് രാഹുല്‍‌ പ്രതികരിച്ചു. ഇത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് മീനാക്ഷി നേഖി ആണ് കോടതിയെ സമീപിച്ചത്. ഇത്തരമൊരു പരാമര്‍ശം നടത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജി പരിഗണിക്കവെ ഇന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് രാഹുലിനോട് വിശദീകരണം തേടി നോട്ടീസയച്ചത്. ഇരുപത്തി രണ്ടാം തിയ്യതിക്കകം മറുപടി നല്‍കണം.

പി.എം നരേന്ദ്ര മോദി സിനിമ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരായ ഹര്‍ജിയും കോടതിയുടെ മുന്നില്‍ വന്നു. സിനിമ കണ്ട ശേഷം വിലക്കില്‍ തീരുമാനമെടുക്കാന്‍ ഈ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. കമ്മീഷന്‍ തീരുമാനം എന്ത് തന്നെയായാലും അത് മുദ്ര വച്ച കവറില്‍ 22 തിയ്യതിക്കകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം. അന്ന് കേസ് വീണ്ടും പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more