1 GBP = 104.14
breaking news

ഏഷ്യാ കപ്പ്: മഴ കളിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസ് വിജയം

ഏഷ്യാ കപ്പ്: മഴ കളിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസ് വിജയം

വനിതകളുടെ ഏഷ്യാ കപ്പിൽ മലേഷ്യക്കെതിരെ ഇന്ത്യക്ക് 30 റൺസ് ജയം. മഴ നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 182 റൺസ് വിജയലക്ഷ്യം പിന്തുടരവെ 5.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മലേഷ്യ 16 റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ഈ സമയത്ത് മഴ നിയമപ്രകാരം 46 റൺസാണ് മലേഷ്യയ്ക്ക് വേണ്ടിയിരുന്നത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു.

വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയ്ക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. പകരം സബ്ബിനേനി മേഘന ടീമിലെത്തി. സ്നേഹ് റാണയ്ക്ക് പകരം കിരൺ നവ്ഗിരെയും ടീമിൽ ഇടം നേടി. സബ്ബിനേനിയും ഷഫാലിയും ചേർന്ന ആദ്യ വിക്കറ്റിൽ ഇന്ത്യ 116 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 38 പന്തുകളിൽ ഫിഫ്റ്റി നേടിയ സബ്ബിനേനി ആക്രമിച്ചുകളിച്ചപ്പോൾ ഷഫാലിയും ഫോമിലേക്ക് മടങ്ങിയെത്തുന്നതിൻ്റെ സൂചനകൾ നൽകി. 14ആം ഓവറിൽ സബ്ബിനേനി വീണു. 53 പന്തിൽ 69 റൺസെടുത്താണ് താരം മടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more