1 GBP = 104.15
breaking news

ഇൻസ്പെയ്സ് ചെയർമാൻ പദവി; മലയാളി ശാസ്ത്രജ്ഞരും പരിഗണനയിൽ

ഇൻസ്പെയ്സ് ചെയർമാൻ പദവി; മലയാളി ശാസ്ത്രജ്ഞരും പരിഗണനയിൽ

ബം​ഗ​ളൂ​രു: ബ​ഹി​രാ​കാ​ശ േമ​ഖ​ല​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്പെ​യ്സിെൻറ (നാ​ഷ​ന​ൽ സ്പെ​യ്സ് പ്ര​മോ​ഷ​ൻ ആ​ൻ​ഡ് ഒാ​ത​റൈ​സേ​ഷ​ൻ സെൻറ​ർ) ത​ല​പ്പ​ത്തേ​ക്ക് ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ മു​തി​ർ​ന്ന മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​രും.

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ക്രം സാ​രാ​ഭാ​യ് സ്പെ​യ്സ് സെൻറ​ർ ഡ​യ​റ​ക്ട​റും മ​ല​യാ​ളി​യു​മാ​യ എ​സ്. സോ​മ​നാ​ഥ്, ബം​ഗ​ളൂ​രു​വി​ലെ യു.​ആ​ർ. റാ​വു സ്പെ​യ്സ് സെൻറ​ർ (യു.​ആ​ർ.​എ​സ്.​സി) ഡ​യ​റ​ക്ട​റും മ​ല​യാ​ളി​യു​മാ​യ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ഇൗ ​സ്ഥാ​ന​ത്തി​നാ​യി പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​വ​രോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ഇ​സ്റോ ഐ.​ഐ.​എ​സ്.​യു ഡ​യ​റ​ക്ട​റാ​യ സാം ​ദ​യാ​ല ദേ​വിെൻറ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​വ​ർ മൂ​ന്നു​പേ​രു​മാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​രെ​ന്നും ന​ട​പ​ടി പ്ര​കാ​രം ഇ​വ​രു​ടെ പേ​രു​ക​ളാ​ണ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നു​മാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇ​വ​രി​ൽ ആ​രെ​യാ​ണ് നി​യ​മി​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​റാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടെ ഇ​ൻ​സ്പെ​യ്സി​നാ​യി പ്ര​ത്യേ​ക ബോ​ർ​ഡും രൂ​പ​വ​ത്ക​രി​ക്കും. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. 

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​ന് പു​റ​മെ സാ​ങ്കേ​തി​കം, നി​യ​മം, സു​ര​ക്ഷ, നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ​ക്കാ​യി സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രു​മു​ണ്ടാ​കും. ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് ഇ​ൻ​സ്പെ​യ്സ് രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​ക്കും പ​ങ്കാ​ളി​ത്തം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ഇ​ൻ​സ്പെ​യ്സ് എ​ന്ന പേ​രി​ൽ നോ​ഡ​ൽ ഏ​ജ​ൻ​സി​ക്ക് രൂ​പം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more