1 GBP = 104.14
breaking news

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ

വർക്കല വെട്ടുരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്.

വെട്ടൂർ സ്വദേശി ശ്രീകുമാർ (60) , ഭാര്യ മിനി (55) , മകൾ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ 3.30- നാണ് വീട്ടിൽ നിന്നും നിലവിളിയും പുകയുയരുന്നത് നാട്ടുകാർ കണ്ടത്. പൊലീസും ഫയർഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു.

കടബാദ്ധ്യതയെ തുടർന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയൽവാസികൾ മൊഴി നൽകി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more