1 GBP = 99.50
breaking news

തന്റെ വിജയത്തിനായി റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചുവെന്ന ആരോപണം അപഹാസ്യമെന്ന് ട്രംപ്

തന്റെ വിജയത്തിനായി റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചുവെന്ന ആരോപണം അപഹാസ്യമെന്ന് ട്രംപ്

തന്റെ വിജയത്തിനായി റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായുള്ള സിഐഎയുടെ കണ്ടെത്തല്‍ അപഹാസ്യമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ജാള്യത മറച്ചുപിടിക്കാനുള്ള ശ്രമമായിട്ടാണ് ഡെമോക്രാറ്റുകള്‍ ഇത്തരം വ്യാജ പ്രചരണം നടത്തുന്നതെന്നും ട്രംപ് ആരോപിച്ചു.

പ്രചരണ കാലയളവില്‍ ഡെമോക്രാറ്റിക് നേതാക്കളുടെ ഇമെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതായുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തലിന് പിന്നാലെയാണ് സിഐഎ ട്രംപിനും റഷ്യയ്ക്കും എതിരേ രംഗത്ത് എത്തിയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രസിഡന്റ് ഒബാമ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ട്രംപിനെ റഷ്യന്‍ ഹാക്കര്‍മാര്‍ സഹായിച്ചുവെന്ന ആരോപണം നിഷേധിച്ച് റഷ്യ രംഗത്തെത്തി. ഡെമോക്രാറ്റിക് നേതാക്കളുടെ ഇമെയില്‍ ചോര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ശക്തമായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സ്വകാര്യ ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ നടപടി ശക്തമായ മുന്നറിയിപ്പാണ് എന്ന് മുതിര്‍ന്ന നേതാവ് ജോണ്‍ മക്കെയ്ന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more