1 GBP = 104.15
breaking news

നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 40 കാരി സമരത്തില്‍

നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 40 കാരി സമരത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജയ്പൂര്‍ സ്വദേശിയായ യുവതി ഓം ശാന്തി ശര്‍മ്മ എന്ന 40 കാരിയാണ് മോദിയോടുള്ള കടുത്ത ബഹുമാനവുമായി ജയ്പൂരിലെ ജന്തര്‍മന്തറിന് മുന്നില്‍ ഒരു മാസത്തോളമായി ഇരിപ്പ് സമരത്തിലാണ്.സെപ്തംബര്‍ 8നാണ് ഓം ശാന്തി തന്റെ ആവശ്യവുമായി ജന്തര്‍മന്തറിന് മുന്നിലെത്തിയത്.
പ്രധാനമന്ത്രി ഒറ്റയ്ക്കാണ്.അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട് .പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഓം ശാന്തിയുടെ മറുപടി ഇങ്ങനെയായിരുന്നു.മോദിജിയ്ക്ക് സഹായം വേണ്ട സമയമാണിത്.

തനിക്ക് മോദിജിയോട് ബഹുമാനമാണെന്നും തന്റെ മാനസിക നിലയ്ക്ക് തകരാറൊന്നുമില്ലെന്നും ശാന്തി പറയുന്നു. വിവാഹ മോചിതയാണ്. ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. തനിക്ക് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും സമ്പത്തിന് വേണ്ടിയല്ല താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.ജയ്പൂരിലുള്ള കുറേ സ്ഥലങ്ങള്‍ വിറ്റ് പ്രധാനമന്ത്രിയ്ക്ക് നല്ലൊരു സമ്മാനം വാങ്ങുകയാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്ന് ഇവര്‍ പറയുന്നു.മാത്രമല്ല മോദി തന്നെ കാണാനെത്തും വരെ സമരം നിര്‍ത്തില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more