1 GBP = 104.21
breaking news

സൗന്ദര്യമില്ലെന്ന് പറഞ്ഞു ബന്ധുക്കള്‍ കളിയാക്കി; നവവധു ഭര്‍ത്താവിനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു

സൗന്ദര്യമില്ലെന്ന് പറഞ്ഞു ബന്ധുക്കള്‍ കളിയാക്കി; നവവധു  ഭര്‍ത്താവിനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു

ചെന്നൈ: സൗന്ദര്യമില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിനെ നവവധു കൊന്നു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ യുവതി ഭര്‍ത്താവിനെ അമ്മിക്കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.

ഒരാഴ്ച മുമ്പ് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്നും തനിക്ക് യോജിച്ചതല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവിനോട് വെറുപ്പായി, അതാണ് കൊലക്ക് കാരണമായത്.

കൊല നടത്തിയ ശേഷം പൊലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതി തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് അന്വേഷണത്തില്‍ ഭാര്യ തന്നെയാണ് കൊല നടത്തിയതെന്ന് വ്യക്തമാകുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more