1 GBP =
breaking news

മദ്യപിച്ച് വാഹനമോടിച്ചു; ഫുട്ബാള്‍ താരം റൂണി അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ചു; ഫുട്ബാള്‍ താരം റൂണി അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി അറസ്റ്റില്‍. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

ബാറിലെത്തി മദ്യപിച്ചതിന് ശേഷം കാറില്‍ മടങ്ങുമ്പോഴാണ് റൂണിയെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് റൂണിയെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. 18ന് വീണ്ടും കോടതിയില്‍ ഹാജരാവണമെന്ന റൂണിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെഷെയര്‍ പൊലീസാണ് വൊല്‍ക്‌സ് വാഗണ്‍ ബീറ്റിലില്‍ ഓടിച്ചിരുന്ന റൂണിയെ അറസ്‌റ് ചെയ്തത്.

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളിലൊരാളാണ് റൂണി. 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണിയുടെ സമ്പാദ്യം. കഴിഞ്ഞ ആഴ്ച്ച അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി റൂണി പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബായ എവര്‍ട്ടണ് വേണ്ടിയാണ് റൂണി ഇപ്പോള്‍ കളിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more