തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ വന്‍ തുക പിഴ


തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ വന്‍ തുക പിഴ

തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. നിയമം ലംഘിച്ച് വന്‍ തോതില്‍ മാലിന്യം കത്തിക്കുന്നവരില്‍ നിന്ന് 25000 രൂപ വരെ പിഴയാടാക്കാനും ഉത്തരവുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. പ്രവര്‍ത്തിയുടെ കാഠിന്യം അനുസരിച്ച് 5000 രൂപ മുതല്‍ 25000 രൂപ വരെ പിഴയീടാക്കാവുന്നതാണ്.

മാലിന്യകൂമ്പാരങ്ങള്‍ കത്തിക്കുന്നതും കൃഷിയിടങ്ങളിലെ മാലിന്യത്തിന് തീയിടുന്നതും ഈ ഉത്തരവ് പ്രകാരം കുറ്റകരമായിക്കും. 2016ലെ ഖരമാലിന്യ നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ചാണ് പിഴ ഈടാക്കാനുള്ള നിര്‍ദ്ദേശം.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാലിന്യ സംസ്്കരണം സംബന്ധിച്ച് പദ്ധതി തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. മാലിന്യങ്ങള്‍ വേര്‍തിരിച്ച് നശിപ്പിക്കാന്‍ സാധിക്കുന്ന ഖരമാലിന്യ പ്ലാന്റുകളാണ് നിര്‍മ്മിക്കേണ്ടത്.

ഖര മാലിന്യ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അല്‍മിത്ര പട്ടേല്‍ എന്നയാളും മറ്റുചിലരും നല്‍കിയ അപേക്ഷകളിലാണ് ദേശീയ ഹരിത െ്രെടബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317