1 GBP = 104.16
breaking news

യുകെ എസ്എൻഡിപി യോഗം 6170 ന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ ആഭിമുഖ്യത്തിൽ നടന്ന വിഷുദിന പരിപാടികൾ പുതുമകൾ കൊണ്ട് ശ്രദ്ധേയമായി….

യുകെ എസ്എൻഡിപി യോഗം 6170 ന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ ആഭിമുഖ്യത്തിൽ നടന്ന വിഷുദിന പരിപാടികൾ പുതുമകൾ കൊണ്ട് ശ്രദ്ധേയമായി….

സുധാകരൻ പാലാ
വെസ്റ്റേൺ സൂപ്പർമെയർ: വിവിധങ്ങളായ ഇതിഹാസ കഥകളിൽ വിക്ഷിതമായ വിഷു ലോകമെമ്പാടും ആഘോഷിച്ചപ്പോൾ പ്രവാസി സമൂഹത്തിനാകെ മാതൃകയായി. യുകെ എസ്എൻഡിപി യോഗം 6170 ന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ ആഭിമുഖ്യത്തിൽ വെസ്റ്റേൺ സൂപ്പർമെയറിൽ നടന്ന വിഷുദിന പരിപാടികൾ ഏറെ പുതുമകൾ കൊണ്ട് ശ്രദ്ധേയമായി. മഞ്ഞപ്പട്ട് കൊണ്ട് അലങ്കരിച്ച പീഠത്തിൽ കണിയൊരുക്കി വച്ച് സമൂഹ പ്രാർത്ഥനയോടും ദീപാർപ്പണത്തോടും ആരംഭിച്ച വിഷുദിനാഘോഷം ശാന്തി മന്ത്ര മുഖരിതമായിരുന്നു.



നാനാജാതി മതസ്ഥർ ഒരേ മനസോടെ പങ്കെടുത്തപ്പോൾ കുട്ടികളും മുതിർന്നവരും പുതിയൊരനുഭവത്തിന്റെ ആനന്ദം നുകർന്നു. കൃഷ്ണ ഭക്തിയുടെ നിറവിൽ കൃഷ്ണഗീതാലാപനത്തിന് ശേഷം വിഭവസമൃദ്ധമായ വിഷുസദ്യയിൽ എല്ലാ വിഭാഗം മതവിശ്വാസികളും പങ്കു കൊണ്ടു. തുടർന്ന് നടന്ന വിഷു സാംസ്കാരിക സമ്മേളനം ശാഖാ പ്രസിഡന്റ് രാജേഷ് നടേപ്പിള്ളി ഉത്‌ഘാടനം ചെയ്തു. ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ യുകെയിലെ മറ്റു കുടുംബ യൂണിറ്റുകൾക്കും ശാഖാ യോഗത്തിനും ആവേശം പ്രധാനം ചെയ്യുന്നതാണെന്ന് പ്രസിഡന്റ തന്റെ പ്രസംഗത്തിൽ പറഞ്ഞു.



ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ പ്രവർത്തനം പ്രവാസി സമൂഹത്തിനാകെ മാതൃകയാണെന്ന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ച വെസ്റ്റേൺ സൂപ്പർമെയർ മലയാളി അസോസിയേഷൻ ഏറെ ആസ്വാദ്യകരമായിരുന്നു. ഒരു ദിവസം നീണ്ടു നിന്ന പരിപാടികൾക്ക് തിരശീല വീഴുമ്പോൾ എം. കെ. ബിജുവിന്റെ നേതൃത്വത്തിൽ നടന്ന വിഷു സദ്യയുടെ സ്വാദ് എല്ലാവരുടെയും നാവിലും നിറപ്പകിട്ടാർന്ന കലാവിരുന്നിന്റെ ശോഭ മനസിലും നിറച്ചാണ് മടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more