1 GBP = 104.20
breaking news

വിന്നി മണ്ടേല അന്തരിച്ചു; വിടവാങ്ങിയത് പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ്

വിന്നി മണ്ടേല അന്തരിച്ചു; വിടവാങ്ങിയത് പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ്

ജൊഹനസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു. ദീര്‍ഘകാലമായിത്തുടരുന്ന അസുഖമാണ് 81 വയസ് പിന്നിട്ട വിന്നിയെ മരണത്തിലേക്ക് നയിച്ചത്. പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിന്നി അറിയപ്പെട്ടിരുന്നത്.

1936ല്‍ ഈസ്റ്റേണ്‍ കേപ്പില്‍ ജനിച്ച വിന്നി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. സാമൂഹിക ഇടപെടലുകളില്‍ സജീവമായി നില്‍ക്കെ വിന്നി തന്റെ 22-ാം വയസില്‍ മണ്ടേലയെ പരിചയപ്പെട്ടു. അധികം വൈകാതെ ഇവര്‍ വിവാഹിതരാവുകയും തുടര്‍ന്ന് മണ്ടേലയ്ക്ക് പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോകേണ്ടതായും വന്നു.

ഒളിവിലായ മണ്ടേലയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 27 വര്‍ഷക്കാലം മണ്ടേല ജയിലില്‍ കഴിഞ്ഞെങ്കിലും പുറത്ത് വിന്നി, തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച വിപ്ലവം ആളിക്കത്തിച്ചു. വര്‍ണവിവേചനത്തിനെതിരെ അവര്‍ ശക്തമായി പോരാടി. 1996ല്‍ ഇരുവരും വിവാഹ മോചിതരായെങ്കിലും പേരിന്റെ അവസാനമുള്ള മണ്ടേല അവര്‍ ഉപേക്ഷിച്ചില്ല.

അസുഖം ബാധിച്ച് ഏറെനാളായി വിന്നി പ്രയാസപ്പെട്ടിരുന്നു. അവസാനകാലത്ത് നിരന്തരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മരണ സമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more