1 GBP =
breaking news

ജോലി അന്വേഷിച്ച് വിസിറ്റ്‌ വിസയിൽ ദുബായിലെത്തിയ യുവാവ് ‌ മരിച്ച നിലയിൽ

ജോലി അന്വേഷിച്ച് വിസിറ്റ്‌ വിസയിൽ ദുബായിലെത്തിയ യുവാവ് ‌ മരിച്ച നിലയിൽ

അജ്മാൻ : ജോലി അന്വേഷണാർത്ഥം ദുബൈയിലെത്തിയ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ നടക്കാമ്പറമ്പ്‌ യൂസഫ്‌ മകൻ വീരാൻ (29) ആണ്‌ ദുബൈയിൽ മരിച്ചത്‌. കഴിഞ്ഞ ഏപ്രിലിൽ ഇവിടെ വിസിറ്റിംഗ്​ വിസയിലെത്തിയ വീരാനെ ജൂൺ 17ന്​ ശേഷം കാണാതാവുകയായിരുന്നു. വിസാ കാലവധി കഴിഞ്ഞതോടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ ദു​ൈബ ജുമൈറയിൽ നിന്ന്​ കണ്ടെത്തി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ ഇയാളുടേതാണെന്ന്​ തിരിച്ചറിഞ്ഞു.

സാമൂഹിക പ്രവർത്തകൻ അഷറഫ്‌ താമരശേരിയുമായി ബന്ധപ്പെട്ട്‌ ഷാർജയിൽ മയ്യിത്ത്​ സംസ്കരണത്തിന്​ നടപടികൾ സ്വീകരിക്കുകയായിരുന്നു. സദാശിവൻ കൂറ്റനാട്‌, സി​േൻറാ ഇരിഞ്ഞാലക്കുട എന്നിവരുടെ സഹകരണത്തോടെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. വീരാന്​ മാതാവും രണ്ട്​ സഹോദരങ്ങളുമുണ്ട്‌. മുൻപ്‌ അബൂദാബിക്ക്​ ജോലിക്ക്‌ വന്ന യുവാവ്​ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തിരിച്ച്‌ പോവുകയയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more