1 GBP = 104.15
breaking news

കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചകറികൾക്കും ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചകറികൾക്കും ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുകയും 14 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള പഴ വർഗങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരളത്തിൽ നിന്നും കയറ്റുമതി വേണ്ടെന്ന് കേന്ദ്രസർക്കാറിന് യു.എ.ഇ, ബഹ്‌റിൻ എന്നീ രാജ്യങ്ങൾ അറിയിപ്പ് നൽകി. വവ്വാൽ കടിച്ച പഴവർഗങ്ങൾ കഴിച്ചത് മൂലമാണ് നിപ്പ പകർന്നതെന്ന പ്രചാരണങ്ങളാണ് കേരളത്തിന് തിരിച്ചടിയായത്.

ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതിയിൽ വൻ തകർച്ച നേരിട്ടിരുന്നുവെങ്കിലും അടുത്തിടെ മേഖലയിൽ നേരിയ നേട്ടം പ്രകടമായിരുന്നു. സാധാരണ ദിവസങ്ങളിൽ 130 മുതൽ 150ടൺ പച്ചക്കറിയാണ് കൊച്ചിയിൽ നിന്നു കയറ്റിപ്പോകുന്നത്. ഇതേ രീതിയിൽ തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും കയറ്റുമതി നടക്കുന്നുണ്ട്. ശീതീകരിച്ച കാർഗോ വിമാനങ്ങളിൽ കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികൾക്ക് വൻ ഡിമാന്റാണ്. കേരള ഓർഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്. കാർഷിക ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ പരിശോധനകൾ നടത്തി സർട്ടിഫിക്കറ്റുകൾ നേടിയാണ് ഓർഗാനിക് പച്ചക്കറികൾ കുവൈത്ത്, ഖത്തർ, യു.എ.ഇ. സൗദി, ഒമാൻ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. നിപ്പാ വൈറസ് ബാധയെത്തുടർന്ന് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വൻ തിരിച്ചടിയാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികൾ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more