1 GBP = 104.26
breaking news

വള്ളം കളി യുകെയില്‍ അരങ്ങേറുമ്പോള്‍, അറിഞ്ഞിരിക്കേണ്ട ചില വള്ളം കളി ചരിത്രം

വള്ളം കളി യുകെയില്‍ അരങ്ങേറുമ്പോള്‍, അറിഞ്ഞിരിക്കേണ്ട ചില വള്ളം കളി ചരിത്രം

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയില്‍ പ്രധാനം ചുണ്ടന്‍ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സര്‍ക്കാര്‍ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.

വള്ളംകളിയില്‍ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങള്‍ ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.

ചരിത്രം
മാനവസംകാരത്തിലെ ആദ്യഘട്ടങ്ങളില്‍ തന്നെ യാനങ്ങള്‍ അഥവാ വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ നൈല്‍ നദിയില്‍ പാമ്പോടമത്സരം അഥവാ ചുണ്ടന്‍ വള്ളം കളീ നിലവിലിരുന്നു. മതപരമാാ കാര്യങ്ങള്‍ക്കായി രാത്രികാലങ്ങളിലാണവിടങ്ങളില്‍ ജലോത്സവം നടത്തിയിരുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ പ്രാാചീനകാലത്ത് രൂപം കൊണ്ട സൈനിക ജലവാഹനങ്ങള്‍ ആയിരുന്നു. വലിയ നൗകകളിലേക്കും മറ്റും മിന്നലാക്രമണം നടത്താനുള്ളത്ര വേഗം കൈവരിക്കാനിവക്കാവുമെന്നതു തന്നെയാണ് കാരണം.

ജലാശയങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ ചേര രാജാക്കന്മാരുടെ കാലം മുതല്‍ക്കേ വഞ്ചികള്‍ ഒരു പ്രധാന ഗതാഗതമാര്‍ഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളില്‍ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേര്‍ന്നതാണ്. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615 ല്‍ അമ്പലപ്പുഴയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയില്‍ വള്ളം കളി മറ്റുള്ളയിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടങ്ങളില്‍ അലങ്കരിച്ച പള്ളീയോടങ്ങള്‍ ഉപയോഗിച്ച് ആഡംബരപൂര്‍വ്വമായ എഴുന്നള്ളത്താണ് ഇവിടെ നടക്കുന്നത്. പ്രസിദ്ധമായ നെഹ്രൂ ട്രോഫി ജലോത്സവമ് വര്‍ഷം തോറും എല്ലാ ആഗസ്തുമാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്നു.

ഏറ്റവും പ്രശസ്തമായ വള്ളംകളികള്‍

ആറന്മുള ഉത്രട്ടാതി വള്ളംകളി
ഉതൃട്ടാതി വള്ളംകളി ആറന്മുള ആറന്മുള, പത്തനംതിട്ട
നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ
മൂലം വള്ളംകളി ചമ്പക്കുളം
കല്ലടജലോോത്സവം കൊല്ലം
കുമരകം വള്ളംകളി
പായിപ്പാട് ജലോത്സവം ഹരിപ്പാട്
ഓണം ജലോത്സവം ചങ്ങനാശ്ശേരി
നീരേറ്റുപുറം പമ്പാ ജലോത്സവം നീരേറ്റുപുറം
പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി അഷ്ടമുടിക്കായല്‍, കൊല്ലം
കാനെറ്റി ശ്രീനാരായണ ജലോത്സവം കരുനാഗപ്പള്ളി, കൊല്ലം
താഴത്തങ്ങാടി വള്ളംകളി, കോട്ടയം.
ഗോതുരുത്ത് വള്ളംകളി, പെരിയാര്‍, എറണാകുളം
പിറവം വള്ളംകളി, എറണാകുളം
കേരളത്തിലെ മറ്റു വള്ളംകളികള്‍

വള്ളംകളി നടക്കുന്ന വിവിധ സ്ഥലങ്ങള്‍

എ.ടി.ഡി.സി. (ആലപ്പുഴ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) വള്ളം കളി, ആലപ്പുഴ.
രാജീവ് ഗാന്ധി വള്ളംകളി, പുളിങ്കുന്ന്
നീരേറ്റുപുറം പമ്പ വള്ളംകളി
കരുവാറ്റ വള്ളംകളി
കവണാറ്റിങ്കര വള്ളംകളി
കുമരകം അര്‍പ്പൂക്കര വനിതാ ജലമേള
കോട്ടയം മഹാത്മാ വള്ളം കളി, മാന്നാര്‍
താഴത്തങ്ങാടി വള്ളംകളി, കോട്ടയം
കോട്ടപ്പുറം വള്ളംകളി
ഇന്ദിരാഗാന്ധി വള്ളംകളി കൊച്ചി , എറണാകുളം
കൊടുങ്ങല്ലൂര്‍ കുമാരനാശാന്‍ സ്മാരക വള്ളംകളി, പല്ലന
എരൂര്‍ചമ്പക്കര വള്ളംകളി, എറണാകുളം
കിടങ്ങറ വള്ളംകളി, ആലപ്പുഴ
റാന്നി അവിട്ടം ജലോത്സവം, പത്തനംതിട്ട
അയിരൂര്‍ പുതിയകാവ് ജലോത്സവം പുതിയകാവ് പത്തനംതിട്ട
തുരുത്തിപ്പുറം വള്ളംകളി
പറവൂര്‍ ജലോത്സവം, പറവൂര്‍, തെക്കുംഭാഗം, കൊല്ലം
കൈതപ്പുഴക്കായല്‍ വള്ളംകളി, കൈതപ്പുഴക്കായല്‍, എറണാകുളം
ബിയ്യം കായല്‍ വള്ളംകളി, പൊന്നാനി
ഉത്തര മലബാര്‍ വള്ളംകളി, തേജസ്വിനി കായല്‍, കാസര്‍കോട്‌

നാളെ നെഹ്‌റു ട്രോഫിയുടെ ചരിത്രം

കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ 22 ടീമുകളും വള്ളംകളിയ്‌ക്കൊരുങ്ങുന്നു; ഹീറ്റ്‌സ് നറുക്കെടുപ്പ് ജൂലൈ 15 ശനിയാഴ്ച്ച റഗ്ബിയില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more