1 GBP = 103.94
breaking news

കുറ്റവാളികളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ രണ്ട്​ അപേക്ഷകൾ ബ്രിട്ടൻ തള്ളി; വിജയ് മല്യയുടെ കേസ് നവംബർ 20 ന് പരിഗണിക്കും

കുറ്റവാളികളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ  രണ്ട്​ അപേക്ഷകൾ ബ്രിട്ടൻ തള്ളി; വിജയ് മല്യയുടെ കേസ് നവംബർ 20 ന് പരിഗണിക്കും

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ​നി​ന്ന്​ കുറ്റവാളികളായ രണ്ടു പേരെ വി​ട്ടു​കി​ട്ടാ​നു​ള്ള ഇ​ന്ത്യ​യുടെ അ​പേ​ക്ഷ​ക​ൾ കോ​ട​തി ത​ള്ളി. ബ്രി​ട്ട​ൻ കേ​ന്ദ്ര​മാ​യ വാ​തു​വെ​പ്പു​കാ​ര​ൻ സ​ഞ്​​ജീ​വ്​ കു​മാ​ർ ചൗ​ള, ത​ട്ടി​പ്പു​കേ​സ്​ ​പ്ര​തി​ക​ളും ബ്രി​ട്ടീ​ഷ്​-​ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളു​മാ​യ ജ​തീ​ന്ദ​ർ, ആ​ശ റാ​ണി അ​ങ്കു​രാ​ല​സ്​ എ​ന്നി​വ​രെ വി​ട്ടു​കി​ട്ടാ​നു​ള്ള അ​പേ​ക്ഷ​ക​ളാ​ണ്​ വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ കോ​ട​തി ത​ള്ളി​യ​ത്. 9,000 കോ​ടി രൂ​പ ബാ​ങ്ക്​ വാ​യ്​​പ തി​രി​ച്ച​ട​ക്കാ​തെ ബ്രി​ട്ട​നി​ൽ അ​ഭ​യം തേ​ടി​യ വി​ജ​യ്​ മ​ല്യ​യു​ടെ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്​ ഈ കോ​ട​തി​യാ​ണ്.

സ​ഞ്​​ജീ​വ്​ കു​മാ​ർ ചൗ​ള​യെ വി​ട്ടു​കി​ട്ടാ​നു​ള്ള അ​പേ​ക്ഷ ഒക്ടോബർ 16നാ​ണ്​ ത​ള്ളി​യ​ത്. ജ​തീ​ന്ദ​ർ-​ആ​ശ റാ​ണി ദ​മ്പ​തി​ക​ളു​ടെ കാ​ര്യ​ത്തി​ലു​ള്ള അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 12ന്​ ​ത​ള്ളി​യി​രു​ന്നു. അ​തേ​സ​മ​യം, വി​ജ​യ്​ മ​ല്യ​യു​ടെ കേ​സ്​ ന​വം​ബ​ർ 20ന്​ ​പ​രി​ഗ​ണി​ക്കും. ഡി​സം​ബ​ർ നാ​ലി​ന്​ ആ​രം​ഭി​ക്കു​ന്ന വി​ചാ​ര​ണ​യു​ടെ ഷെ​ഡ്യൂ​ൾ അ​ന്ന്​ തീ​രു​മാ​നി​ക്കും.

2000ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്​​റ്റ​ൻ ഹാ​ൻ​സ്​ ക്രോ​ണ്യേ ഉ​ൾ​പ്പെ​​ട്ട ക്രി​ക്ക​റ്റ്​ വാ​തു​വെ​പ്പി​ലാ​ണ്​ ചൗ​ള​യെ വി​ട്ടു​കി​ട്ടാ​നു​ള്ള​ത്. 2000 ഫെ​ബ്രു​വ​രി-​മാ​ർ​ച്ചി​ൽ ന​ട​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രിക്കറ്റ് ടീമിന്റെ ഇ​ന്ത്യ​ൻ​പ​ര്യ​ട​ന​ത്തി​നി​ടെ ഒ​ത്തു​ക​ളി​ച്ചെ​ന്നാ​ണ്​ കേ​സ്. എ​ന്നാ​ൽ, ചൗ​ള​യെ വി​ട്ടു​കി​ട്ടാ​നു​ള്ള അ​പേ​ക്ഷ ജ​ഡ്​​ജി റ​ബേ​ക്ക ക്രാ​നെ ത​ള്ളു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ബ്രി​ട്ട​നി​ലെ​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഇ​ന്ത്യ​യി​ൽ അ​റ​സ്​​റ്റി​ലാ​യ​പ്പോ​ൾ പാ​ർ​പ്പി​ച്ചി​രു​ന്ന തി​ഹാ​ർ ജ​യി​ലി​ലെ മോ​ശം സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മാ​നു​ഷി​ക​പ​രി​ഗ​ണ​ന ന​ൽ​കി കോ​ട​തി​യു​ടെ ന​ട​പ​ടി.

ചൗ​ള​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്​​ട്യ കേ​സ്​ നി​ല​നി​ൽ​ക്കു​മെ​ന്ന്​ താ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​താ​യി ജ​ഡ്​​ജി പ​റ​ഞ്ഞു. എ​ന്നാ​ൽ, തി​ഹാ​ർ ജ​യി​ലി​ൽ ചൗ​ള​യു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​മെ​ന്ന്​ ക​രു​തു​ന്നു. ജ​യി​ലി​ൽ ചൗ​ള പീ​ഡ​ന​ത്തി​നും അ​വ​ഹേ​ള​ന​ത്തി​നും ത​ട​വു​കാ​രു​ടെ​യോ ജീ​വ​ന​ക്കാ​രു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന്​ ആ​ക്ര​മ​ണ​ത്തി​നും ഇ​ര​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​നു​മാ​നി​ക്കാ​ൻ ശ​ക്​​ത​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. ജ​തീ​ന്ദ​ർ-​അ​ങ്കു​രാ​ല​സ്​ ദ​മ്പ​തി​ക​ളെ ത​ട്ടി​പ്പ്​ ന​ട​ന്ന്​ കാ​ൽ​നൂ​റ്റാ​ണ്ടി​നു​ശേ​ഷം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന്​​ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ച്ച മു​തി​ർ​ന്ന ജി​ല്ല ജ​ഡ്​​ജി ഇ​മ്മ ആ​ർ​ബു​​ത്​​നോ​ട്ട്​ വ്യ​ക്​​ത​മാ​ക്കി. ജ​തീ​ന്ദ​ർ ജ​ല​ന്ദ​റി​ൽ ബാ​ങ്ക്​ ഓഫ് ഇ​ന്ത്യ ബ്രാ​ഞ്ച്​ മാ​നേ​ജ​രാ​യി​രി​ക്കെ​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ ബ്രി​ട്ടീ​ഷ്​ പൗ​ര​ന്മാ​രാ​ണ്. വാ​റന്റിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ 2015 ജൂ​ണി​ൽ തെ​ക്കു​കി​ഴ​ക്ക​ൻ ല​ണ്ട​നി​ൽ ഇ​വ​ർ ന​ട​ത്തു​ന്ന വ്യാ​പാ​ര​സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ കേ​സി​ലെ ന​ട​പ​ടി​ക​ളി​ൽ സി.​ബി.ഐ യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ കാ​ല​താ​മ​സ​ത്തെ കോ​ട​തി നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു. ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​മാ​യ വി​വ​രം ല​ഭി​ക്കു​ക​യും ദ​മ്പ​തി​ക​ളു​ടെ മേ​ൽ​വി​ലാ​സ​ങ്ങ​ൾ അ​റി​യു​ക​യും ചെ​യ്​​തി​ട്ടും സി.​ബി.ഐ അ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​തീ​ന്ദ​റി​ന്​ ഇ​പ്പോ​ൾ 69 വ​യ​സ്സു​ണ്ടെ​ന്നും ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടെ​ന്നും ജ​ഡ്​​ജി പ​റ​ഞ്ഞു. ജ​തീ​ന്ദ​റി​​ന്റെ ഭാ​ര്യ​യു​ടെ കാ​ര്യ​ത്തി​ലും കോ​ട​തി അ​വ​ർ​ക്ക്​ അ​നു​കൂ​ല നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്.

1993 ന​വം​ബ​റി​ലാ​ണ്​ ഇ​ന്ത്യ​ക്കും ബ്രി​ട്ട​നും ഇ​ട​യി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റ​ൽ​ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഇ​തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്​ പൗ​ര​നാ​യ കൊ​ല​ക്കേ​സ്​ പ്ര​തി മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ ശ​കൂ​റി​നെ ഇ​ന്ത്യ ഈയിടെ ബ്രി​ട്ട​ന്​ വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, വി​ജ​യ്​ മ​ല്യ​ക്ക്​ പു​റ​മെ രാ​ജേ​ഷ്​ ക​പൂ​ർ, ടൈ​ഗ​ർ ഹ​നീ​ഫ്, അ​തു​ൽ സി​ങ്, രാ​ജ്​​കു​മാ​ർ പ​േ​ട്ട​ൽ, ശൈ​ഖ്​ സാ​ദി​ഖ്​ എ​ന്നി​വ​രെ വി​ട്ടു​കി​ട്ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​പേ​ക്ഷ ഇ​പ്പോ​ഴും പ​രി​ഗ​ണ​ന​യി​ലാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more