1 GBP = 104.01
breaking news

ശ്രീദേവിയുടെ മൃതദേഹം മുംബയിൽ എത്തിച്ചു, സംസ്‌കാര ചടങ്ങ് നാളെ 3.30ന്

ശ്രീദേവിയുടെ മൃതദേഹം മുംബയിൽ എത്തിച്ചു, സംസ്‌കാര ചടങ്ങ് നാളെ 3.30ന്

മുംബയ്: അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബയിൽ എത്തിച്ചു. ദുബായിൽ നിന്നും പ്രത്യേക വിമനത്തിലാണ് മൃതദേഹം മുംബയിൽ എത്തിച്ചത്. നാളെ ഉച്ച കഴിഞ്ഞ് വിലെ പാർലെ ശ്‌മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്‌സിന് സമീപമുള്ള സെലിബ്രേഷൻസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവൻ ഹാൻസിലെ വിലെ പാർലെ ശ്‌മശാനത്തിലേക്ക് കൊണ്ടപോകും. മൂന്നരയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.
അതിനിടെ, തങ്ങളുടെ പ്രിയ നായികയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വീടിന് മുന്നിലേക്ക് ഇന്നും ആരാധകരുടെ പ്രവാഹമായിരുന്നു. സിനിമാ- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലുള്ളവരും എത്തുന്നുണ്ട്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ വസതിയിലേക്കാണ് പ്രമുഖരെല്ലാം എത്തുന്നത്.

അതേസമയം, ശ്രീദേവിയുടെ മരണത്തിന് കാരണം ശ്വാസ കോശത്തിൽ വെള്ളം കയറിയത് തന്നെയാണെന്ന് ദുബായ് അധികൃതർ സ്ഥിരീകരിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾ നീങ്ങിയതോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാനും ഇന്നുതന്നെ ഇന്ത്യയിലെത്തിക്കാനും തീരുമാനമായത്.

ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ശ്രീദേവിയുടെ ബന്ധുക്കൾക്കും ദുബായിലെ ഇന്ത്യൻകോൺസുലേറ്റിനും അധികൃതർ കൈമാറിയിട്ടുണ്ട്. മരണം മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം ദിവസം മൃതദേഹം വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി നൽകിയത്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിച്ചാൽ മാത്രമെ വീണ്ടും അന്വേഷണത്തിന് സാധ്യതയുള്ളൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more