1 GBP = 104.38
breaking news

യുക്മ സൗത്ത് വെസ്റ്റ് കായികമേള; ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന് കിരീടം, ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്ത്

യുക്മ സൗത്ത് വെസ്റ്റ് കായികമേള; ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന് കിരീടം, ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്ത്

എം പി പദ്മരാജ്

ആന്‍ഡോവര്‍: കഴിഞ്ഞ ശനിയാഴ്ച്ച ആന്‍ഡോവറില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ കിരീടജേതാക്കളായി. റണ്ണറപ്പായി ആതിഥേയരായ ആന്‍ഡോവര്‍മലയാളി അസ്സോസിയേഷനും മൂന്നാം സ്ഥാനത്ത് സാലിസ്ബറി മലയാളി അസ്സോസിയേഷനുമെത്തി.

വാശിയേറിയ മത്സരങ്ങള്‍ നടന്ന കായികമേളയില്‍ 99 പോയിന്റ് കരസ്ഥമാക്കിയാണ് ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ ചാമ്പ്യന്മാരായത്. 85 പോയിന്റ് നേടി ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തും ഒരു പോയിന്റ് വ്യത്യാസത്തില്‍ മുന്‍ ചാമ്പ്യന്മാരായ സാലിസ്ബറി മലയാളി അസോസിയേഷന്‍ 84 പോയിന്റും നേടി. ഓക്‌സ്മാസ് 57 പോയിന്റും വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ 48 പോയിന്റും ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ 38 പോയിന്റും നേടി തങ്ങളുടെ സാന്നിധ്യമറിയിച്ചു.

ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ രാവിലെ പത്ത് മണിയോടെ ആരംഭിച്ച കായികമേളക്ക് മുന്നോടിയായി നടന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്‌ററ് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് ഫ്‌ലാഗ് ഓണ്‍ ചെയ്തു. തുടര്‍ന്ന് റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ നാഷണല്‍ ജനറല്‍ സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ് കായികമേള ഉത്ഘാടനം ചെയ്തു. സെക്രെട്ടറി എം പി പദ്മരാജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോജോ കളപ്പുര സ്വാഗതം ആശംസിച്ചു.

യുക്മ നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ, സൗത്ത് വെസ്റ്റ് റീജിയണല്‍ ട്രഷറര്‍ ജിജി വിക്ടര്‍,സൗത്ത് വെസ്റ്റ് വൈസ് പ്രസിഡന്റ് സജിമോന്‍ സേതു, സൗത്ത് വെസ്റ്റ് ജോയിന്റ് സെക്രെട്ടറി കോശിയാ ജോസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അനോജ് ചെറിയാന്‍, യുക്മ ടൂറിസം ക്ലെബ്ബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ്, ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ സെക്രെട്ടറി എബിന്‍ ഏലിയാസ്, ലാലിച്ചന്‍ ജോര്‍ജ്, മനോജ് വേണുഗോപാല്‍, മനോജ് ജേക്കബ്, തോമസ് ചാക്കോ, റോബി മേക്കര തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്മാരായി കിഡ്‌സ് വിഭാഗത്തില്‍ ആന്‍ഡോവര്‍ മലയാളി അസോസിയേഷന്റെ ജെയ്ഡന്‍ റെജിയും ക്രിസ്റ്റല്‍ ബിനോയിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ മാര്‍ക്ക് പ്രിന്‍സും ഓക്‌സ്മാസിന്റെ അഞ്ജലി റെജിയും ജൂനിയര്‍ വിഭാഗത്തില്‍ ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ജീവന്‍ ജിസ്സോയും ആന്‍ഡോവര്‍ മലയാളി അസോസിയേഷന്റെ മനീഷാ മനോജ്ഉം സമ്മാനാര്‍ഹരായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ജോര്‍ജ് ജോസഫും സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ ദിയ സജീഷും അഡല്‍റ്റ് വിഭാഗത്തില്‍ ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആന്റണി മാത്യുവും ആന്‍ഡോവര്‍ മലയാളി അസോസിയേഷന്റെ ബിജി ബിനോയിയും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷന്റെ ജോസ് കെ ആന്റണിയും ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ഫിലോമിന ലാലിച്ചനും കൂടുതല്‍ പോയിന്റുകള്‍ നേടി കായികമേളയിലെ താരങ്ങളായി.

വാശിയേറിയ വടം വലി മത്സരത്തില്‍ വില്‍റ്റ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്റെ കരുത്തന്മാരായ ചുണക്കുട്ടികളാണ് കപ്പില്‍ മുത്തമിട്ടത്. ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷനെയാണ് വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ ഫൈനലില്‍ നേരിട്ടത്.


യുകെയിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ ബെറ്റര്‍ ഫ്രെയിംസ് ഒരുക്കിയ കായികമേളയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോട്ടോ ജിന്‌സിന്റെ ജിനു സി വര്‍ഗീസ് എടുത്ത ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more