1 GBP =

ഈ വിന്ററിലെ ഏറ്റവും തണുപ്പേറിയ ആഴ്ച; താപനില -7 ഡിഗ്രി സെൽഷ്യസിലേക്ക്; മഞ്ഞും ഐസും വാഹനഗതാഗതം സ്തംഭിപ്പിക്കുന്നു

ഈ വിന്ററിലെ ഏറ്റവും തണുപ്പേറിയ ആഴ്ച; താപനില -7 ഡിഗ്രി സെൽഷ്യസിലേക്ക്; മഞ്ഞും ഐസും വാഹനഗതാഗതം സ്തംഭിപ്പിക്കുന്നു

ലണ്ടൻ: ഈ വിന്ററിലെ ഏറ്റവും തണുപ്പേറിയ ആഴ്ച ഇതായിരിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. ഇന്നലെ മുതൽ ബ്രിട്ടൻ തണുത്ത് വിറച്ച് തുടങ്ങി. താപനില -7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു തുടങ്ങി. യുകെയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ രാത്രി മുതൽ കനത്ത മഞ്ഞു വീഴ്ചയായിരുന്നു. സസ്സെക്‌സിലെ എം 20 മോട്ടോർവേയിൽ രാവിലെ മുതൽ ഗതാഗത ക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ജംഗ്‌ഷൻ 8 നും 9 നും ഇടയിൽ പതിനഞ്ചോളം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതാണ് ഗതാഗതക്കുരുക്കിന് കാരണം. ഒരു വാഹനം ഐസ് കാരണം കീഴ്മേൽ മറിഞ്ഞത് കൂടുതൽ അപകടമുണ്ടാക്കിയിട്ടുണ്ട്.

മെറ്റ് ഓഫീസ് യെല്ലോ വാർണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. കെന്റിലും ഈസ്റ്റ് സസ്സെക്‌സിലും ഇന്നലെ വൈകുന്നേരം മുതൽ തന്നെ മഴയും കാറ്റും മഞ്ഞു വീഴ്ചയും തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയയിലും ലണ്ടൻ പ്രദേശങ്ങളിലേക്കും ഇത് കൂടുതൽ വ്യാപിക്കും. യാത്രകൾ പരമാവധി ഒഴിവാക്കുന്നതിന് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more