breaking news

സ്റ്റോക് ഓണ്‍ ട്രെന്റ് സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍ SMA 2016-17 വാര്‍ഷിക പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വര്‍ണോജ്ജലമായി…..

സ്റ്റോക് ഓണ്‍ ട്രെന്റ് സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍ SMA 2016-17 വാര്‍ഷിക പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വര്‍ണോജ്ജലമായി…..

ടിജു തോമസ് 

യുകെ മലയാളികളുടെ ഇടയില്‍ വ്യത്യസ്തമായ പ്രവര്‍ത്തന മികവ് കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ SMA 2016-17 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും പ്രൗഢഗംഭീരമായ സദസില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് റിജോ ജോണ്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സെക്രട്ടറി എബിന്‍ ബേബി, ട്രഷറര്‍ സിറില്‍ മാഞ്ഞൂരാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ശ്രീ. ജോബി ജോണ്‍, റ്റിജു തോമസ്, ഫിനിഷ് വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

22 /03/2017 വൈകുന്നേരം 7 മണിക്ക് ആരംഭിച്ച പരിപാടികള്‍ SMA യുടെ അനുഗ്രഹീത കലാകാരന്‍മാരും കലാകാരികളും ചേര്‍ന്ന് വര്‍ണ്ണ ശബളമാക്കി. യുക്മ എന്ന മഹാ പ്രസ്ഥാനത്തിന് എക്കാലത്തെയും മികച്ച ഭാരവാഹികളെ സമ്മാനിച്ച സംഘടന SMA മെമ്പറും നിലവിലെ പ്രസിഡന്റും ആയ ബഹു. മാമ്മന്‍ ഫിലിപ്പിനെ ആണ് വിഷു ഈസ്റ്റര്‍ സന്ദേശം നല്‍കുവാനായി SMA തിരഞ്ഞെടുത്തത്.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more