1 GBP = 104.15
breaking news

റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം രാത്രി 10 മുതല്‍ രാവിലെ

റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം രാത്രി 10 മുതല്‍ രാവിലെ

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്രചെയ്യുന്നവരുടെ ഉറക്കസമയം എട്ടുമണിക്കൂറായി കുറച്ച് റെയില്‍വെ മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കുലര്‍ . യാത്രക്കാര്‍ക്ക് രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാകും റിസര്‍വ് ചെയ്ത ബര്‍ത്തില്‍ കിടന്നുറങ്ങാന്‍ കഴിയുക. ബാക്കിസമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യംനല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാനുള്ള അവകാശം ഉന്നയിക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

നേരത്തെ യാത്രക്കാര്‍ക്ക് രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെ ഉറങ്ങാന്‍ അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്നത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റെയില്‍വേ ഉറക്ക സമയക്രമത്തില്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശം സ്ലീപിംങ് സംവിധാനമുള്ള എല്ലാ റിസര്‍വ്ഡ് കോച്ചുകള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more