1 GBP = 104.15
breaking news

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 9ന് …. ഫാ.സോജി ഓലിക്കലിനൊപ്പം അനുഗ്രഹ സാന്നിധ്യമായി ബര്‍മിങ്ഹാം ആര്‍ച്ച്ബിഷപ്പ് .ആത്മ നിറവേകാന്‍ പ്രിന്‍സ് ബ്രദറും സാബു ആറുതൊട്ടിയും ഷിബു കുര്യനും……

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 9ന് …. ഫാ.സോജി ഓലിക്കലിനൊപ്പം അനുഗ്രഹ സാന്നിധ്യമായി ബര്‍മിങ്ഹാം ആര്‍ച്ച്ബിഷപ്പ് .ആത്മ നിറവേകാന്‍ പ്രിന്‍സ് ബ്രദറും സാബു ആറുതൊട്ടിയും ഷിബു കുര്യനും……

ബാബു ജോസഫ്

ബര്‍മിങ്ഹാം: യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഇവാജലൈസേഷന്‍ കോ ഓര്‍ഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 9ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും .

ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്സല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോംങ്‌ലി പങ്കെടുക്കും.

പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, പ്രശസ്ത രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി, അഭിഷേകാഗ്നി മിനിസ്ട്രീസ് ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന സെപ്റ്റംബര്‍ മാസ കണ്‍വന്‍ഷനില്‍ പതിവുപോലെ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും .

അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോ തവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു .

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്‍കി വരുന്നു.

രണ്ടു വേദികളിലായി ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വന്‍ഷനില്‍ ആളുകള്‍ക്ക് വിവിധ ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

ബിജു 07859 890267

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്:

ടോമി ചെമ്പോട്ടിക്കല്‍ 07737935424

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more