1 GBP = 104.15
breaking news

യു.​എ​സി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു

യു.​എ​സി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു

ലോ​സ്​ ആ​​ഞ്ച​ല​സ്​: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇൗ​ൽ ന​ദി​യി​ൽ മു​ങ്ങി​പ്പോ​യി കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​നാ​യി കാ​ലി​ഫോ​ർ​ണി​യ അ​ധി​കൃ​ത​ർ തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഒ​രാ​ഴ്​​ച​മു​മ്പാ​ണ്​ നാ​ലു​പേ​ര​ട​ങ്ങു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തെ പ്ര​ദേ​ശ​ത്തു​നി​ന്ന്​ കാ​ണാ​താ​യ​ത്.ലെ​ഗ്ഗെ​റ്റ്​ ന​ഗ​ര​ത്തി​ന്​ വ​ട​ക്ക് ​ഡോ​റ ക്രീ​ക്കി​ൽ​വെ​ച്ച്​ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇൗ​ൽ ന​ദി​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മു​ങ്ങി​​​പ്പോ​​െ​യ​ന്നാ​ണ്​ ദൃ​ക്​​സാ​ക്ഷി പ​റ​ഞ്ഞ​ത്. സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളി (42), ഭാ​ര്യ സൗ​മ്യ (38), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (9) എ​ന്നി​വ​രെ​യാ​ണ്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ കാ​ണാ​താ​യ​ത്. സൗ​ത്ത് കാ​ലി​ഫോ​ര്‍ണി​യ​യി​ലെ വാ​ല​ന്‍സി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ന്ദീ​പും കു​ടം​ബ​വും ഒ​റി​ഗോ​ണി​ലെ പോ​ര്‍ട്ട്​​ലാ​ന്‍ഡി​ല്‍നി​ന്ന് സ​നോ​യി​ഡി​ലെ ബ​ന്ധു​വി​നെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രാ​ഴ്ച​യാ​യി സ​ന്ദീ​പും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ സ​നോ​യി​ഡി​ലെ ബ​ന്ധു​വി​​െൻറ വീ​ട്ടി​ലെ​ത്താ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ലി​ഫോ​ര്‍ണി​യ ഹൈ​വേ പ​ട്രോ​ളി​ല്‍നി​ന്ന് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ത്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന സ​ന്ദീ​പി​​െൻറ സ​ഹോ​ദ​ര​ന്‍ സ​ചി​ന്‍ അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ തോ​ട്ട​പ്പ​ള്ളി വീ​ട്ടി​ല്‍നി​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സു​ബ്ര​ഹ്മ​ണ്യ​​െൻറ മ​ക​നാ​ണ്​ സ​ന്ദീ​പ്. ലോ​സ്​ ആ​ഞ്ച​ല​സി​ന​ടു​ത്ത്​ സാ​ൻ​റാ ക്ല​രി​റ്റ​യി​ൽ യൂ​നി​യ​ൻ ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യാ​ണ്​ സ​ന്ദീ​പ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. സൂ​റ​ത്തി​ൽ​നി​ന്ന്​ സ​ന്ദീ​പ്​ 15 വ​ർ​ഷം മു​മ്പാ​ണ്​ യു.​എ​സി​ലെ​ത്തി​യ​ത്​. കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ ടൗ​ണ്‍ഷി​പ്പി​ല്‍ അ​ക്ഷ​യ​വീ​ട്ടി​ല്‍ റി​ട്ട. യൂ​നി​യ​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​മ​നാ​ഥ് പി​ള്ള​യു​ടെ​യും ര​ത്‌​ന​വ​ല്ലി​യു​ടെ​യും മ​ക​ളാ​ണ്​ സൗ​മ്യ. ഏ​ക സ​ഹോ​ദ​ര​ന്‍ ലി​ഖി​ല്‍ സൗ​മ്യ​യെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​താ​യ വി​വ​രം അ​റി​ഞ്ഞ് ഗ​ള്‍ഫി​ല്‍നി​ന്ന് നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more