1 GBP =
breaking news

കായിക മേള: എറണാകുളം കിരീടം ഉറപ്പിച്ചു

കായിക മേള: എറണാകുളം കിരീടം ഉറപ്പിച്ചു

പാലാ: കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. മറ്റു ജില്ലകളെക്കാൾ 74 പോയിന്റിന്റെ ലീഡാണ് എറണാകുളത്തിനുള്ളത്. നിലവിലെ ചാന്പ്യന്മാരായ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.

ഇപ്പോഴത്തെ നിലയിൽ എറണാകുളം 250 പോയിന്റ് കടക്കുമെന്നാണ് കരുതുന്നത്. പാലക്കാടിന് 140 പോയിന്റ് മാത്രമാണുള്ളത്. ആകെയുള്ള 95 ഫൈനലുകളിൽ 73 എണ്ണം പൂർത്തിയായപ്പോൾ 28 സ്വർണവും 11 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 209 പോയിന്റുമായി എറണാകുളത്തിന് വ്യക്തമായ ലീഡുണ്ട്. 16 സ്വർണവും 10 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 134 പോയിന്റേ ഇപ്പോൾ നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിന്റെ അക്കൗണ്ടിൽ ഉള്ളൂ.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more