1 GBP = 104.01
breaking news

ബാഡ്മിന്റണിൽ സിന്ധുവിനെ തോൽപിച്ച് സൈനയ്ക്ക് സ്വർണം

ബാഡ്മിന്റണിൽ സിന്ധുവിനെ തോൽപിച്ച് സൈനയ്ക്ക് സ്വർണം

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിന് സ്വർണം. ഫൈനലിൽ ഇന്ത്യയുടെ തന്നെ പി.വി.സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സൈന ഇന്ത്യയ്ക്ക് ഇരുപത്തിയാറാമത്തെ സ്വർണം സമ്മാനിച്ചത്. സ്‌കോർ 21-18,​ 23- 21.
2010ൽ നഡൽഹിയിൽ നടന്ന ഗെയിംസിലും സൈന സ്വർണം നേടിയിരുന്നു. ഇന്നത്തെ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസിൽ രണ്ടു സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡും സൈന സ്വന്തമാക്കി.

മികച്ച പോരാട്ടമായിരുന്നു ഫൈനലിൽ കണ്ടത്. ആദ്യ സെറ്റ് 21- 18 എന്ന സ്‌കോറിന് സൈന പിടിച്ചു. മികച്ച ഷോട്ടുകളം പ്ലേസുകളുമായിരുന്നു സൈനയുടെ പ്രത്യേകത. രണ്ടാം ഗെയിമിലും മുന്നേറിയ സൈനയെ സിന്ധു ഒരവസരത്തിൽ തോൽപിക്കുമെന്ന് തോന്നിച്ചെങ്കിലും മികച്ച ഷോട്ടുകളുമായി സൈന തിരിച്ചുവന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more