1 GBP = 103.94
breaking news

മകന്റെ മൃതദേഹത്തിനു കൂടുതല്‍ പഴക്കം, മകന്റെ മരണത്തില്‍ മനംനൊന്തായിരുന്നു മാതാപിതാക്കള്‍ മരിച്ചത് എന്നു സൂചന

മകന്റെ മൃതദേഹത്തിനു കൂടുതല്‍ പഴക്കം, മകന്റെ മരണത്തില്‍ മനംനൊന്തായിരുന്നു മാതാപിതാക്കള്‍ മരിച്ചത് എന്നു സൂചന

തിരുവനന്തപുരം: ശാസ്തമംഗലത്തില്‍ അമ്മയും മകനും പിതാവും അടക്കം ഒരു കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചു പുതിയൊരു റിപ്പോര്‍ട്ട് പുറത്ത്. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ് എന്നു പോലീസിനെ അറിയിച്ച ശേഷമായിരുന്നു ഇവര്‍ മരിച്ചത്. പോലീസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ഈ സമയം മൃതദേഹത്തിനു ഒരു ദിവസം പഴക്കമുണ്ടായിരുന്നു എന്നു പറയുന്നു. മരണാനന്തര ചടങ്ങുകള്‍ക്കുള്ള പണവും ഇവര്‍ വീട്ടില്‍ കരുതിരുന്നു. മരിച്ച് വിവരം അറിയിക്കാനായി ബന്ധുവിന്റെ ഒരു നമ്പറും പോലീസിനു നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. മൂന്നു മുറികളിലായി ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൂന്നു പേരും.

മകന്റെ മൃതദേഹത്തിന് ഒരു ദിവസം കൂടുതല്‍ പഴക്കമുണ്ട് എന്നാണു പ്രാഥമിക നിഗമനം. മകന്റെ മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ മരിക്കുകയായിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ശരീരത്തില്‍ അസ്വഭാവികാമായ ചതവുകളൊ മുറിവുകളോ ഉണ്ടായിരുന്നില്ല. മൂന്‍കൂട്ടി തീരുമാനിച്ച രീതിയില്‍ നടന്ന കൂട്ട് ആത്മഹത്യയാണ് എന്നും നിഗമനം ഉണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more