1 GBP = 104.20
breaking news

ഐസിസിന്റെ കേരളത്തിലെ മലയാളി റിക്രൂട്ടര്‍ സാജിര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടു

ഐസിസിന്റെ കേരളത്തിലെ മലയാളി റിക്രൂട്ടര്‍ സാജിര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടു

കാസര്‍കോട്: ആഗോള ഭീകര സംഘനടയായ ഐസിസിന്റെ കേരളത്തിലെ റിക്രൂട്ടറായ മലയാളി കൊല്ലപ്പെട്ടു. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ് അഫ്ഗാനിസ്ഥാനില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ മരിച്ചത്. കേരളത്തില്‍നിന്ന് ഐ.എസ്. ക്യാമ്പിലേക്കുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ നേരത്തേ കണ്ടെത്തിയിരുന്നു.

കാസര്‍കോട് ജില്ലയിലെ പടന്നയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബി.സി.അബ്ദുള്‍ റഹ്മാന്‍ എന്നയാളുടെ വാട്‌സ് ആപ്പിലേക്കാ്ണ് ഷജീര്‍ മരിച്ച വിവരം എത്തിയത്. ഷജീറിന്റെ മൃതദേഹത്തിന്റെ ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു. ഐസിസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശിയായ അഷ്ഫഖ് എന്ന യുവാവാണ് സന്ദേശം അയച്ചത്. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണ വാര്‍ത്ത സംബന്ധിച്ച് താന്‍ അഷ്ഫഖിനോട് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ലെന്നും റഹ്മാന്‍ പറഞ്ഞു. സന്ദേശത്തില്‍ മറ്റ് യാതൊരു വിവരങ്ങളും തന്നെയില്ല.

കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ഷജീര്‍ ജോലി തേടി സൗദിയിലേക്ക് പോയിരുന്നു. അവിടെനിന്നാണ് ഐസിസില്‍ എത്തിയത്. പാലക്കാട്ട് യാക്കര സ്വദേശി യഹ്യ എന്ന ബെസ്റ്റിന്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ അഷ്ഫഖ് അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more