1 GBP =
breaking news

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫില്‍ നിന്ന് ബി ബാബുപ്രസാദുമാണ് മത്സരരംഗത്തുള്ളത്. നിയമ സഭാ മന്ദിരത്തില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്.

കഴിഞ്ഞ ഡിസംബര്‍ 20 നായിരുന്നു വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. നിതീഷ് കുമാറിനൊപ്പം ഇനി നില്‍ക്കാനാകില്ലെന്നും ആ പാര്‍ട്ടിയുടെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നുമായിരുന്നു വീരന്ദ്രേകുമാര്‍ അറിയിച്ചത്. രാജിവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീരേന്ദ്രകുമാര്‍ പക്ഷം എല്‍ഡിഎഫുമായി സഖ്യം ചേരുകയായിരുന്നു.

എല്‍ഡിഎഫിന് 90 അംഗങ്ങളുണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. 71 വോട്ടാണ് ജയിക്കാന്‍ വേണ്ടത്. യുഡിഎഫിന് 41 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേരള കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കാണ് ഇന്ന് മത്സരം നടക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more