1 GBP = 104.27
breaking news

റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിന് 12,632 കോടി നഷ്ടം; മോദിക്കെതിരെ കോണ്‍ഗ്രസ്സ്

റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിന് 12,632 കോടി നഷ്ടം; മോദിക്കെതിരെ കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ച കരാറില്‍ ഖജനാവിന് 12,632 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു വിമര്‍ശനം. റാഫേല്‍ പോര്‍വിമാനത്തിന്റെ നിര്‍മാണ കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷന്റെ റിപ്പോര്‍ട്ടും കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു.

റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ 36 റഫാല്‍ വിമാനങ്ങള്‍ 7.5 കോടി പൗണ്ടിനാണ് ഇന്ത്യയ്ക്ക് വിറ്റത്. കമ്പനി ഓരോ ജെറ്റിനും 351 കോടി അധിക രൂപയാണ് സര്‍ക്കാരില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. അതേസമയം, ഖത്തറിനും ഈജിപ്തിനും നലകിയതിനേക്കാള്‍ കൂടുതല്‍ വിലയാണ് ഇന്ത്യയില്‍ നിന്നു ഈടാക്കിയതെന്നും കോണ്‍ഗ്രസ്സ് പറഞ്ഞു. 2015ല്‍ 7.9 ബില്യന്‍ തുകയ്ക്ക് 48 വിമാനങ്ങള്‍ കമ്പനി ഖത്തറിനു വിറ്റിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം ഒരു വിമാനത്തിന് ഇന്ത്യയോട് ഈടാക്കിയത് 1670.7 കോടി രൂപ. ഖത്തറും ഈജിപ്തും ചെലവഴിച്ചത് 1319.8 കോടി രൂപയും. പതിനൊന്നു മാസം മുന്‍പ് ഖത്തറിനും ഈജിപ്തിനും വിറ്റതിനേക്കാളും 351 കോടി രൂപ അധിക വിലയാണ് ഒരു ജെറ്റിനു വേണ്ടി വാങ്ങിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ജിത്ന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് റഫാലില്‍ വിമര്‍ശനമുയര്‍ത്തി വീണ്ടും കോണ്‍ഗ്രസ് രംഗത്തെത്തിയത്.

പ്രതിരോധ കരാര്‍ നടപടികളില്‍ കേന്ദ്രസര്‍ക്കാരുടെ നടപടികള്‍ക്കു യാതൊരു സുതാര്യതയുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. റഫാല്‍ കരാറില്‍ സാങ്കേതിക കൈമാറ്റം ഉള്‍പ്പെടുത്താനാകാത്തതും ദേശീയ താല്‍പര്യം ബലികഴിപ്പിച്ചുകൊണ്ടുള്ളതാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി റാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന കേന്ദ്രനിലപാടിനെ പരമാവധി ജനങ്ങള്‍ക്കു മുന്നിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more