1 GBP = 103.94
breaking news

പൂനെയില്‍ മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

പൂനെയില്‍ മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

മഹാരാഷ്ട്രയിലെ പൂനെയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവന്‍ നായരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. അറുപത്തഞ്ചുകാരിയായ ഇവര്‍ വിശ്രാന്ത് വാടിയിലെ ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

ശനിയാഴ്ച രാത്രിയില്‍ ഒരുപാടുതവണ വിളിച്ചിട്ടും ഒരു പ്രതികരണവുമില്ലാത്തതിനാല്‍ പുനെയില്‍തന്നെ താമസിക്കുന്ന മക്കള്‍ വീട്ടിലെത്തിയപ്പോളാണ് ചോരയില്‍ കുളിച്ച നിലയില്‍ കിടക്കുന്ന രാധാ മാധവന്‍ നായരുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മാലയും വളയുമടക്കമുള്ള ആഭരണങ്ങള്‍ വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അവരെ പരിചയമുള്ളവര്‍ തന്നെയായിരിക്കും കൊലയ്ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞുഡ്വ.ഉദയഭാനു പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more