1 GBP =
breaking news

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എട്ടാം ഭാഗത്തിന് പ്രൊമോ സോങ് ഒരുക്കി മലയാളി യുവാവ്…

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എട്ടാം ഭാഗത്തിന് പ്രൊമോ സോങ് ഒരുക്കി മലയാളി യുവാവ്…

തെരുവിലെ കാറോട്ടക്കാരുടെ മത്സരങ്ങളുടെ കഥ പറയുന്ന ഇംഗ്ലീഷ് ചിത്രമാണ് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്. 2001’ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം ബ്രഹ്മാണ്ഡ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ എട്ടാം ഭാഗമായ ‘ഫെയ്റ്റ് ഓഫ് ഫ്യൂരിയസ്’ റീലീസിന് തയ്യാറെടുക്കുകയാണ്.

ചിത്രത്തിനായി ഒരു ഫാന്‍ മെയ്ഡ് പ്രൊമോ സോങ് ഒരുക്കിയിരിക്കുകയാണ് ഈ മലയാളി യുവാവ്. ചിത്രത്തിലെ ഗോ ഓഫ് എന്ന ഗാനത്തിന്റെ മലയാളം പതിപ്പാണ് കൊച്ചി സ്വദേശിയായ ഫെജോ ഒരുക്കിയിരിക്കുന്നത്. മലയാളം റാപ് ശൈലിയില്‍ ആണ് ഗാനം.

മുന്‍പ് ഫാന്‍ മൂവിക്കായി പ്രൊമോ സോങ് ഒരുക്കിയും ഫെജോ ശ്രദ്ധനേടിയിരുന്നു. സോഷ്യല്‍ മീഡിയ പെണ്ണ്, പ്രൈവറ്റ് അറവുശാല എന്നീ ഗാനങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

വാട്‌സ്ആപ്പില്‍ വൈറല്‍ ആകുന്ന സോങ്ങിന്റെ വീഡിയോ കാണാം…

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more