സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തുകൊണ്ട് പ്രതിഷേധിക്കുന്ന നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണസിരാ കേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ സമരരൂപം സ്വീകരിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട ഐ.എ.എസ്. ഉദ്യോഗസ്ഥരോടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിണറായി സമരം ശരിയല്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

സമരത്തെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. നടപടികള്‍ സ്വീകരിക്കുമ്പോള്‍ വികാരം ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. വികാരവും നടപടിയും രണ്ടും രണ്ടാണ്. സമരം ശരിയായ നടപടിയായില്ല. ഇതിന് ന്യായീകരണമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിനെതിരേയുള്ള നീക്കമല്ലെന്നും ആശങ്കയുടെ ഭാഗമായി എടുത്ത നിലപാടാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. സമരരൂപം സ്വീകരിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ടതിലവ്‌ലെന്നും അത് നടക്കില്ലെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടതാണ്. അന്വേഷണത്തില്‍ ഇടപെട്ട് സ്വാധീനിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്‌ല നടപടിയും സംഭവവും ഇത് ആദ്യത്തേത് അല്ല. കേസ് ചാര്‍ജ്ജ് ചെയ്യലും ഉദ്യോഗസ്ഥരെ പുറത്താക്കിയതുമായ സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിഷേധം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത് സ്വീകരിക്കുന്നതായി ഉദ്യോഗസ്ഥരും വ്യക്തമാക്കിയതായും പിണറായി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates