1 GBP = 104.27
breaking news

കോക്പിറ്റിലെ സംഘര്‍ഷം:രണ്ട് ജെറ്റ്എയര്‍വെയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി

കോക്പിറ്റിലെ സംഘര്‍ഷം:രണ്ട് ജെറ്റ്എയര്‍വെയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: യാത്രക്കിടെ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലെ കോക്പിറ്റില്‍ വച്ച് പരസ്പരം അടിപിടി കൂടിയ പൈലറ്റുമാരുടെ ലൈസന്‍സ് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി. അഞ്ച് വര്‍ഷത്തേക്കാണ് റദ്ദാക്കിയത്. ഇവരെ ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ നേരത്തെ തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ജനുവരി ഒന്നിന് മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെ ഇരു പൈലറ്റുമാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും മുഖ്യ പൈലറ്റ് വനിതാ പൈലറ്റിന്റെ കരണത്തടിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ണീരൊലിപ്പിച്ച് കോക്ക്പിറ്റില്‍ നിന്നും ഇറങ്ങി വന്ന വനിത പൈലറ്റിനോട് യാത്രക്കാരുടെ സുരക്ഷയെക്കരുതി തിരികെ പോകാന്‍ വിമാനത്തിലെ മറ്റ് ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു. കോക്പിറ്റിലേക്ക് തിരികെപോയെങ്കിലും അല്‍പ്പ സമയത്തിനകം അവര്‍ തിരികെ വന്നു. ഇത്തവണ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരുന്നു. ഇതിനിടയില്‍ മുഖ്യ പൈലറ്റും വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നും പുറത്ത് വന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഈ സമയത്ത് 324 യാത്രക്കാരും 14 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കോക്പിറ്റില്‍ വിമാനത്തെ നിയന്ത്രിക്കാന്‍ ആരുമില്ലാതിരുന്ന സമയത്ത് ഇരുവരും തമ്മില്‍ വഴക്കടിക്കുന്നത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് മനസിലാക്കിയ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇരുവരോടും തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വനിതാ പൈലറ്റ് കോക്പിറ്റിലെത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ഇരുവര്‍ക്കുമെതിരെ അപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more