1 GBP =

പാക്ക് വെടിവയ്പ്പില്‍ മരിച്ച രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കി; ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സേന

പാക്ക് വെടിവയ്പ്പില്‍ മരിച്ച രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കി; ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സേന

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ പാക്ക് റേഞ്ചേഴ്‌സ് റോക്കറ്റാക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചു. പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കി. പാക്ക് സൈന്യത്തിന്റെ ഈ നികൃഷ്ടമായ നടപടിക്കു ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി.

ഒരു സൈന്യത്തില്‍നിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. രാവിലെയാണ് പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമാക്കി റോക്കറ്റുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമണം.

അതിര്‍ത്തി രക്ഷാസേനയിലെ ഒരു സൈനികനും മറ്റൊരു ജൂനിയര്‍ ഓഫിസറുമാണ് ആക്രമണത്തില്‍ മരിച്ചത്. മറ്റൊരു സൈനികനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് എട്ടാം തവണയാണ് അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. 2016ല്‍ നിയന്ത്രണരേഖയ്ക്കു സമീപം 228 തവണയാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more