1 GBP = 104.23
breaking news

ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനിൽ ആക്രമണമെന്ന് റിപ്പോര്‍ട്ട്… തിരച്ചിലിനുശേഷം സർവീസുകൾ പുനരാരംഭിച്ചു. ആളപായം ഇല്ലെന്നു പോലീസ്.

ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനിൽ ആക്രമണമെന്ന് റിപ്പോര്‍ട്ട്… തിരച്ചിലിനുശേഷം സർവീസുകൾ പുനരാരംഭിച്ചു. ആളപായം ഇല്ലെന്നു പോലീസ്.

ലണ്ടൻ: സെന്‍ട്രല്‍ ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനിൽ വെടിവെപ്പുനടന്നതായുള്ള റിപ്പോര്‍ട്ടിനെ തുടർന്ന് ഓക്‌സ്ഫഡ് സര്‍ക്കസ്, ബോൺ സ്ട്രീറ്റ് എന്നീ ട്യൂബ് സ്റ്റേഷനുകളിലെ സർവീസ് നിർത്തിവെച്ചു പോലീസ് തിരച്ചിൽ നടത്തി. എന്നാൽ ആളപായമില്ലെന്നും തീവ്രവാദി ആക്രമണമല്ലെന്നുമുള്ള നിഗമനത്തിൽ അടിസ്ഥാനത്തിൽ രണ്ടു സ്റേഷനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു. സംശയാസ്പദമായ രീതിയിൽ ചിലരെ കസ്റ്റഡിയിൽ എടുത്തു എങ്കിലും ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. .

എമർജൻസി നമ്പറിൽ ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വെടിവെയ്പുണ്ടായതായി പോലീസ് അറിയിച്ചതും ട്യൂബ് സ്റ്റേഷനുകൾ അടപ്പിച്ചതും. തന്മമുലം യാത്രക്കാർ നാലുപാടും ഭയന്നോടുകയായിരുന്നു. സ്ത്രീ അപകടത്തിൽ പെട്ടതായി ട്രാൻസ്‌പോർട് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയത്രണാധിനമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more