1 GBP = 104.27
breaking news

വൈദികർക്കെതിരായ പരാതി കിട്ടി, കുറ്റം തെളിഞ്ഞാൽ സംരക്ഷിക്കില്ലെന്നും സഭാ നേതൃത്വം

വൈദികർക്കെതിരായ പരാതി കിട്ടി, കുറ്റം തെളിഞ്ഞാൽ സംരക്ഷിക്കില്ലെന്നും സഭാ നേതൃത്വം

തിരുവനന്തപുരം: കുമ്പസാരത്തിനെത്തിയ യുവതിയെ അഞ്ച് വൈദികർ ലൈഗിംകമായി പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതായി മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ സഭാ ഭദ്രാസന തലങ്ങളിലുള്ള സംവിധാനത്തിൽ ഉചിതമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സഭാനേതൃത്വം വാർത്താക്കുറിപ്പിറക്കി. സഭയിലെ ചില വൈദികർ വീട്ടമ്മയായ യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന് ആരോപിച്ച് ഭർത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. മല്ലപ്പള്ളി സ്വദേശിയായ യുവതിയുടെ ഭർത്താവ് സഭയ്ക്ക് നൽകിയ പരാതി വിവാദമായതോടെ അഞ്ചു വൈദികരെ ചുമതലകളിൽ നിന്നു നീക്കിയിരുന്നു.

നിരണം ഭദ്രാസനത്തിലെ മൂന്നു വൈദികരെയും തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്ത് നിന്നു നീക്കം ചെയ്തത്. എന്നാൽ ഇതുസംബന്ധിച്ച് ഭദ്രാസന മെത്രാപ്പൊലീത്തമാർ പുറപ്പെടുവിച്ച ഉത്തരവുകളിൽ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവരെ സംരക്ഷിക്കുന്നതിനും നിരപരാധികളെ ശിക്ഷിക്കുന്നതിനും സഭ മുതിരുകയില്ലെന്ന് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ആരോപണം ഉന്നയിച്ചവർക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതർക്ക് അർഹമായ സാമാന്യ നീതിയും ലഭ്യമാക്കും. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ സഭാവിശ്വാസികൾക്കും പൊതുസമൂഹത്തിനുമുളള ആശങ്ക ഉൾക്കൊളളുന്നു. മൂല്യബോധത്തിൽ അടിയുറച്ച വൈദീകശുശ്രൂഷ ഉറപ്പുവരുത്തി കൂടുതൽ ദൈവാശ്രയത്തോടെ പ്രവർത്തിക്കുവാൻ വൈദീകരെ പ്രേരിപ്പിക്കുന്നതിനായി നടപടികൾ കൈക്കൊളളുന്നതാണെന്നും സഭ അറിയിച്ചു.

ആരോപണ വിധേയയായ യുവതിയുടെ ഭർത്താവിന്റേതെന്ന പേരിലുള്ള പത്തുമിനിട്ടിലധികമുള്ള ശബ്ദരേഖയിലൂടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പരസ്യമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more