1 GBP = 103.94
breaking news

മാസ്സ് ടൗണ്‍റ്റോണ്‍ ഓണാഘോഷവും പ്രഥമ അഖില യുകെ വടം വലി മത്സരവും സെപ്റ്റംബര്‍ 9 ,2017

മാസ്സ് ടൗണ്‍റ്റോണ്‍ ഓണാഘോഷവും പ്രഥമ അഖില യുകെ വടം വലി മത്സരവും സെപ്റ്റംബര്‍ 9 ,2017

ജോമോന്‍ ജോസ്

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മണ്ണില്‍ ചുരുങ്ങിയ കാലം കൊണ്ട് ബ്രിട്ടീഷ് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നല്‍കിയ ഇംഗ്ളണ്ടിലെ പ്രശസ്ത മലയാളി കൂട്ടായ്മയായ മാസ് ടോണ്ടന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ഓള്‍ യുകെ വടംവലി മാമാങ്കത്തിന് ഇംഗ്ളണ്ടിന്റെ തെക്കുപടിഞ്ഞാറന്‍ നഗരമായ ടോണ്ടനില്‍ സെപ്റ്റംബര്‍ 9, 2017ന് കൊടിയുയരുന്നു.

രൂപീകരിക്കപെട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാ പ്രവാസി മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നല്‍കിയ കൂട്ടായ്മയാണ് മാസ് ടോണ്ടന്‍. ടോണ്ടന്‍ കാര്‍ണിവലില്‍ നേടിയ രണ്ടാം സ്ഥാനം, മാസ്സ് കെയര്‍ മൊമന്റസ് , മാസ്സ് ക്രിക്കറ്റ് ടീം , ഷോര്‍ട്ട് ഫിലിം എന്നിവയൊക്കെ മാസിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ് . ആശയങ്ങള്‍ കൊണ്ടും ക്രിയാത്മകത കൊണ്ടും എന്നും പുതുമയും വൈവിധ്യവും പുലര്‍ത്തുന്ന മാസ് ഈ ഓണക്കാലത്തും ആ പതിവ് തെറ്റിച്ചില്ല.

യുകെ മലയാള്‍ക്കിളക്കിടയില്‍ ഇത് വരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ വടംവലി മത്സരമാണ് ഈ ഓണക്കാലത്ത് മാസ്സ് ടോണ്ടന്‍ എത്തുന്നത്. കാട്ടാനയുടെ കുതിപ്പും, വേട്ടകഴുകന്റെ സൂക്ഷ്മതയും സ്വായക്തമാക്കിയ വടംവലി പ്രബലന്മാര്‍ കൊമ്പുകോര്‍ക്കുന്ന വീറും വാശിയുമേറിയ വടംവലി മാമാങ്കത്തിന് ടോണ്ടന്‍ സാക്ഷിയാവുന്നു. മത്സരത്തിന് ഈ വരുന്ന സെപ്റ്റംബര്‍ ഒന്‍പതാം തിയതി ട്രള്‍ വില്ലേജ് ഹാളില്‍ വെച്ച്.

തൂക്കം – 600 kg

ഒന്നാം സമ്മാനം – £751

രണ്ടാം സമ്മാനം -£501

മൂന്നാം സമ്മാനം -£251

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും അതെ തുടര്‍ന്ന് എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് മാസ്സ് ടോണ്ടന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ ജെഫിന്‍ ജേക്കബ് അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ തുടരുന്നു….

രജിസ്ട്രേഷന്‍ ഫീ £100

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:-

ജെഫിന്‍ ജേക്കബ് 07446 155585

ബൈജു സെബാസ്റ്റ്യന്‍ 07898 686649

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more