1 GBP =
breaking news

‘മാണിക്യ മലരായ പൂവി’ പ്രവാചക നിന്ദയാണെന്ന്; ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

‘മാണിക്യ മലരായ പൂവി’ പ്രവാചക നിന്ദയാണെന്ന്; ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ്: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ഫലഖ്‌നമ പൊലീസാണ് 295 എന്ന വകുപ്പനുസരിച്ച് ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ എന്ന പാട്ടും വീഡിയോയും മത വികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കേസ്.

ഫറൂഖ് നഗറിലെ ഒരു കൂട്ടം യുവാക്കളാണ് പാട്ട് പ്രവാചക നിന്ദയാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

ഗാനത്തിന്റെ വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. ഗാനത്തിലെ അഭിനേതാക്കള്‍ക്കും സമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ആരാധകര്‍ ആയി കഴിഞ്ഞിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more