1 GBP = 104.27
breaking news

മക്കളെ കാണാന്‍ നാട്ടില്‍ നിന്നെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ മരണമടഞ്ഞു

മക്കളെ കാണാന്‍ നാട്ടില്‍ നിന്നെത്തിയ കോട്ടയം സ്വദേശി   ലണ്ടനില്‍ മരണമടഞ്ഞു

ഡിവൈന്‍ ടിവിയുടെയും യുകെയിലെ ഡിവൈന്‍ ധ്യാനകേന്ദ്രങ്ങളുടെയും സ്ഥാപക ഡയറക്ടറായ തോമസ് ആന്റണി യുടെ ഭാര്യാ പിതാവ് ടി. ടി. അബ്രഹാം (72) ഇന്ന് രാവിലെ ലണ്ടനില്‍ വച്ച് നിര്യാതനായി. പരേതന്‍ കോട്ടയം, കുമരകം തയ്‌യില്‍ കുടുംബാംഗമാണ്. മക്കളെ കാണുന്നതിനായി ഒരു മാസം മുന്‍പ് നാട്ടില്‍ നിന്നും എത്തിയതായിരുന്നു മാതാപിതാക്കള്‍.

ബുധനാഴ്ച്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് റോംഫോര്‍ഡ് ക്വീന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ റോസമ്മ അബ്രാഹം പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ് . മക്കള്‍ അനി, മിനി, ജൂബി; മരുമക്കള്‍ റെജി, ഷൈന്‍, തോമസ് ആന്റണി.

ശുശ്രൂഷാ കര്‍മ്മങ്ങള്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഡെഗണ്‍ഹാം സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ (52 Goresbrook Rd, RM9 6UR . സംസ്ക്കാരം പിന്നീട് കുമരകം നസ്രത്ത് ദേവാലയത്തില്‍ നടക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more