1 GBP = 104.21
breaking news

ഓർമ്മച്ചെപ്പിലെ ബെന്നിച്ചേട്ടൻ, സ്വർഗത്തിലേക്ക് യാത്രയായ സിറിയക് തോമസിന് നോട്ടിംഗ്ഹാമിന്റെ ശ്രദ്ധാഞ്ജലി….

ഓർമ്മച്ചെപ്പിലെ ബെന്നിച്ചേട്ടൻ, സ്വർഗത്തിലേക്ക് യാത്രയായ സിറിയക് തോമസിന് നോട്ടിംഗ്ഹാമിന്റെ ശ്രദ്ധാഞ്ജലി….

തങ്ങളെ വിട്ടു പോയ സിറിയക് തോമസ് എന്ന ബെന്നിച്ചേട്ടന് വേണ്ടി ഗാനസന്ധ്യ ഒരുക്കി ശ്രദ്ധാഞ്ജലി ഒരുക്കുകയാണ് നോട്ടിംഗ്ഹാം. നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ആതിഥേയത്വം വഹിക്കുമ്പോൾ അതിനു പിന്തുണയുമായി നോട്ടിംഗ്ഹാമിൽ കലാകൂട്ടായ്മയായ മുദ്ര ആർട്ട്സ്, നോട്ടിംഗ്ഹാം മുസ്ലിം മലയാളി കമ്മ്യൂണിറ്റി, നോട്ടിംഗ്ഹാം ഹിന്ദു സമാജം, ക്രിസ്തീയ സഭകൾ എന്നിവർ ഒന്നിച്ചപ്പോൾ ഒരു കുടുംബം എന്ന പോലെ ബെന്നിച്ചേട്ടന് വേണ്ടി കൈകോർക്കുകയാണ് നോട്ടിംഗ്ഹാമിലെ എല്ലാവരും.
ഒക്ടോബർ 15ന്, നാലര മുതൽ ഒൻപതര വരെ നീളുന്ന സംഗീത സന്ധ്യയിൽ ബെന്നിച്ചേട്ടന്റെ ആത്മശാന്തിക്കായി ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നോട്ടിംഗ്ഹാമിൽ നിന്നും 25 – ൽ പരം കലാകാരന്മാരും കലാകാരികളും അരങ്ങിൽ എത്തുന്നു. സംഗീതത്തെ എന്നും സ്നേഹിച്ചിരുന്ന ആ കലാകാരനെ സംഗീതത്തിലൂടെ നന്മയുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കുവാൻ ഒരുങ്ങുകയാണ് നോട്ടിംഗ്ഹാം .
നോട്ടിംഗ്ഹാം സെന്റ്. അൽഫോൻസാ ദേവാലയത്തിൽ ഫാ. ബിജു കുന്നയ്‌ക്കാട്ടിന്റെ നേതൃത്വത്തിൽ ഏഴാം തീയതി നടന്ന ഓർമ്മദിനത്തിനത്തിൽ 41 ന്റെ പ്രത്യേക പ്രാർത്ഥനകളും അനുസ്മരണവും നടക്കുകയും എല്ലാ വിഭാഗത്തിലുള്ളവരും ബെന്നിച്ചേട്ടന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ശ്രദ്ധാഞ്ജലി ദിനത്തിൽ നന്മയുടെയും സംസ്കാരത്തിന്റെയും മഹത്വത്തിന്റെ ഉദാത്തമായ ഒരു ദിനം കൂടിയായിരിക്കും നോട്ടിംഗ്ഹാം ഒരുക്കുക. ഋഷി രാജീവിന്റെ കുടുംബത്തിനായി സാമ്പത്തിക സഹായം ഒരുക്കുന്നതിലൂടെ സ്വർഗത്തിലേക്കുള്ള യാത്രയിൽ സുഹൃത്തുക്കളായ അവർക്കു വേണ്ടി ഋഷി ബാക്കി വച്ച സ്വപ്നങ്ങളിൽ ഏറ്റവും വലുതായ സഹോദരിയുടെ വിവാഹം വിവാഹം നടക്കുമ്പോൾ അതിൽ ബെന്നിച്ചേട്ടന്റെ സ്നേഹത്തിന്റെ അംശം പിതാവും സഹോദരനും നഷ്ടപെട്ട ആ പെൺകുട്ടിക്ക് നൽകുന്നതിലൂടെ സ്നേഹവും സ്മരണയും എന്നെന്നും നിലനിൽക്കുമെന്നും പ്രത്യാശിക്കുന്നു.
ഒക്ടോബർ 15, ഞായറാഴ്ച 4.30ന് ആരംഭിക്കുന്ന പരിപാടികളിൽ പങ്ക് കൊണ്ട് ഈ ദിവസത്തെ വിജയമാക്കി തീർക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

വേദി:
The Becket School
Wilford lane
Westbridge Ford
Nottingham
NG27QY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more