1 GBP = 104.01
breaking news

ആയുധബലത്തില്‍ അമേരിക്കയ്ക്ക്തുല്യമാകും; കിം ജോങ് ഉന്‍

ആയുധബലത്തില്‍ അമേരിക്കയ്ക്ക്തുല്യമാകും; കിം ജോങ് ഉന്‍

സോള്‍: സൈനിക ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് തുല്യമാകുകയാണ് തന്റെ ലക്ഷ്യമെന്നും അത് നേടുന്നതുവരെ ശ്രമങ്ങള്‍ തുടരുമെന്നും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞു.
ഉത്തരകൊറിയയെ സൈനികമായി നേരിടുമെന്ന അമേരിക്കന്‍ നേതാക്കളുടെ വാചകമടി അവസാനിപ്പിക്കാന്‍ അതാണ് വഴി. രാജ്യാന്തര എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഉത്തരകൊറിയയുടെ ആണവായുധ പദ്ധതി പൂര്‍ത്തിയാക്കും. പൂര്‍ണ്ണവേഗതയിലും നേരായ മാര്‍ഗത്തിലൂടെയും രാജ്യം ആ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുകയാണ്. അമേരിക്കയുമായി ആയുധ സന്തുലിതത്വം. അതാണ് അന്തിമ ലക്ഷ്യം. അതോടെ സൈനിക നടപടിയെ പറ്റി അമേരിക്കന്‍ നേതാക്കള്‍ മിണ്ടാതാകും. അമേരിക്കയ്ക്ക് താങ്ങാന്‍ കഴിയാത്ത ആണവ പ്രത്യാക്രമണ ശേഷിയും നേടും. അന്താരാഷ്ട്ര ഉപരോധങ്ങള്‍ അതിജീവിച്ച് ആണവായുധ, മിസൈല്‍ പദ്ധതിയില്‍ രാജ്യം വലിയ പുരോഗതി നേടിയെന്നും ഉന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കയ്ക്കെതിരെ ആദ്യം ആണവാക്രമണം നടത്തില്ലെന്നും ആണവ പ്രത്യാക്രമണ ശേഷി കൈവരിക്കുകയാണ് ഉത്തരകൊറിയയുടെ നയം എന്നുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
മൂന്നാഴ്ചയ്ക്കിടെ ജപ്പാനു മുകളിലൂടെ രണ്ടാമത്തെ മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയ പുതിയ നിലപാട് വ്യക്തമാക്കിയത്. മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു. ‘ഹ്വാസോങ് – 12’ എന്ന മിസൈല്‍ ആണ് പരീക്ഷിച്ചത്.

അതേസമയം, ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നത്. അതിനു തയാറാകാതെ ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നാല്‍ സൈനിക നടപടി വേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി. എന്നാല്‍ ഉത്തര കൊറിയയ്‌ക്കെതിരായ നടപടി അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more