1 GBP = 104.23
breaking news

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു

അമേരിക്കയെ വെല്ലുവിളിച്ച്  ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ജപ്പാന്റെ എക്‌സിക്ലുസീവ് എക്കണോമിക് സോണിലേക്കായിരുന്നു ഇന്നുരാവിലെ മിസൈല്‍ വിക്ഷേപിച്ചതെന്നാണ് ജപ്പാന്‍ മാധ്യമം എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ദക്ഷിണകൊറിയന്‍ അധികൃതരും സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൂടിക്കാഴ്ച നടത്താനിരിക്കുന്നതിനീടെയാണ് ഉത്തരകൊറിയയുടെ പ്രകോപനപരമായ ഈ നടപടി. അതേസമയം, ഭൂഖണ്ഡാന്തര മിസൈലാണു ഉത്തരകൊറിയ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെയും അമേരിക്കയുടെയും താക്കീതുകളെ വെല്ലുവിളിച്ചാണ് 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ജപ്പാന്‍ കടലില്‍ യുഎസ്–ജപ്പാന്‍ സംയുക്ത സൈനികാഭ്യാസം നടന്നതും അതിനു തൊട്ടുമുമ്പായി യുഎസ്–ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടന്നതുമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. പേള്‍ ഹാര്‍ബര്‍ തുറമുഖത്തു കിടന്നിരുന്ന യുഎസ് പടക്കപ്പല്‍ ഏതാനും ദിവസമായി ദക്ഷിണ കൊറിയന്‍ തുറമുഖമായ ബുസാനിലുണ്ട്. യുഎസ് പോര്‍വിമാനങ്ങള്‍ ജപ്പാന്‍ കടലിനു മീതെ പരീക്ഷണപ്പറക്കലുകളും നടത്തിയിരുന്നു. ഇതിനെല്ലാമുള്ള മറുപടിയെന്നോണമാണ്, ശത്രുവിന്റെ പടക്കപ്പലുകളെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കാനുള്ള ശേഷി പ്രകടിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more