1 GBP = 104.01
breaking news

നിര്‍ഭയക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു; പക്ഷേ കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെ??

നിര്‍ഭയക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു; പക്ഷേ കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെ??

ന്യൂഡല്‍ഹി: ഓടുന്ന വാഹനത്തില്‍ കൂട്ടമാനഭംഗത്തിനിരയായ നിര്‍ഭയയുടെ ഘാതകരില്‍ ഏറ്റവും പ്രായംകുറഞ്ഞ, ആ കുട്ടിക്കുറ്റവാളി ഇന്ന് ദക്ഷിണേന്ത്യയിലെ ഏതോ ഒരു റസ്‌റ്റോറന്റില്‍ പാചകക്കാരനായി കഴിയുന്നു എന്ന് ഇയാളുടെ പുനരധിവാസവുമായി സഹകരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ പറയുന്നു.
കേസിലെ മറ്റ് പ്രതികളുടെ വധശിക്ഷ കോടതി ശരിവച്ച കാര്യം ഇപ്പോള്‍ 23 വയസുള്ള അവന്‍ അറിഞ്ഞുകാണുമോ എന്നു തന്നെ അറിയില്ല. നിര്‍ഭയയുടെ മരണമൊഴി പ്രകാരം അവളെ ക്രൂരമായി ഉപദ്രവിച്ചത് അന്ന് 17 വര്‍ഷവും ആറ് മാസവും മാത്രവും പ്രായമുണ്ടായിരുന്ന ഇയാളായിരുന്നു. ഇക്കാര്യം വിചാരണ കോടതിക്ക് ബോധ്യമായെങ്കിലും പ്രായത്തിന്റെ പരിഗണ ലഭിച്ച പ്രതിക്ക് ജുവനൈല്‍ നിയമപ്രകാരം ഉയര്‍ന്ന ശിക്ഷയായ മൂന്നു വ!ര്‍ഷം തടവാണ് ലഭിച്ചത്. അതും വിചാരണ കാലയളവില്‍ കഴിഞ്ഞ എട്ടു മാസം കഴിഞ്ഞുള്ള കാലം മാത്രമേ ജയിലില്‍ കിടന്നുള്ളു.

2015 ഡിസംബറില്‍ ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന കാരണത്താല്‍ പൊലീസ് രഹസ്യമായി ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി. അവിടെ കുറച്ച് കാലം താമസിച്ചു. ജയിലില്‍ പൂര്‍ണ അച്ചടക്കവും മാന്യതയും ഇയാള്‍ കാട്ടിയിരുന്നു എന്ന് പൊലീസും പരിശോധിച്ച കൗണ്‍സിലര്‍മാരും പറയുന്നു. അവിടെ വച്ച് പഠിക്കാന്‍ വലിയ താല്‍പര്യം കാട്ടാതിരുന്ന ഇയാള്‍ക്ക് പാചകമായിരുന്നു പ്രിയം. സഹതടവുകാര്‍ക്ക് പോലും ഇയാളുണ്ടാക്കുന്ന ഭക്ഷണം പ്രിയമുള്ളതായി. തടവ് ജീവിതത്തിനിടയില്‍ ആത്മീയതിലേക്ക് ഇയാള്‍ ആകര്‍ഷിക്കപ്പെട്ടു. അഞ്ച് നേരം പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തി. ഇപ്പോള്‍ പാചകം ജീവിതമാര്‍ഗമാക്കി ദക്ഷിണേന്ത്യയിലെ ഏതോ ഹോട്ടലില്‍ അയാള്‍ ഉണ്ട്. ഹോട്ടലുടമയ്‌ക്കോ മറ്റ് ജീവനക്കാര്‍ക്കോ ഇയാളുടെ ഭൂതകാലമറിയില്ല. അതേ സമയം ഇപ്പോഴും ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണിയാള്‍.

പതിനൊന്നാം വയസില്‍ ദാരിദ്ര്യം മൂലം നാടുവിട്ട് ഡല്‍ഹിയില്‍ എത്തിയതാണിയാള്‍. ഒന്പത് വയസ് മുതല്‍ ബാലവേല ചെയ്ത് തുടങ്ങിയ ജീവിതം. സാഹചര്യങ്ങളുടെ ഇരയാണിയാളെന്നും പട്ടിണി ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തിനൊടുവില്‍ സാധാരണമായൊരു ജീവിതമാണ് ഇയാള്‍ ഇപ്പോള്‍ നയിക്കുന്നതെന്നും ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനാ തലവന്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more