1 GBP = 104.17
breaking news

ബ്രിസ്‌റ്റോള്‍ STSMCCയുടെ നൈറ്റ് വിജില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്ന്…..

ബ്രിസ്‌റ്റോള്‍ STSMCCയുടെ നൈറ്റ് വിജില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്ന്…..

സിസ്റ്റര്‍. ലീന മേരി

മാസാദ്യവെള്ളിയാഴ്ചകളില്‍ പതിവുപോലെ നടത്തുന്ന നൈറ്റ് വിജില്‍ ഇന്ന് മെയ് 5 വെള്ളിയാഴ്ച വൈകുന്നേരം 8 മുതല്‍ 12 വരെ ഫിഷ്‌ഫോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടക്കും. 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകളില്‍ പ്രശസ്ത വചനപ്രഘോഷകനുും സലേഷ്യന്‍ സഭാംഗവുമായ ബഹു. ഫാ. സിറിള്‍ ഇടമന വചന സന്ദേശം നല്‍കും. വിശുദ്ധ കുര്‍ബ്ബാന, ജി.സി.എസ്.സി പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. മാതാവിനെ പ്രത്യേകമായി വണങ്ങുന്ന ഈ മെയ് മാസത്തിലെ നൈറ്റ് വിജിലില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കുവാന്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ.ഫാ.ഫോള്‍ വെട്ടിക്കാട്ട്, കൈക്കാരന്‍മാരായ ലിജോ പടയാട്ടില്‍, ജോസ് മാത്യു, പ്രസാദ് ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.
വിലാസം:
സെന്റ് ജോസഫ് കത്തോലിക്ക് ചര്‍ച്ച്
ഫോറസ്റ്റ് റോഡ് , ഫിഷ്‌പോണ്ട്‌സ്
ബ്രിസ്‌റ്റോള്‍
BS163QT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more