1 GBP =

ന്യൂ കാസിൽ തിരുനാൾ ഇന്ന്; റോഷി അഗസ്റ്റിൻ എം എൽ എ മുഖ്യാഥിതി

ന്യൂ കാസിൽ തിരുനാൾ ഇന്ന്;   റോഷി അഗസ്റ്റിൻ എം എൽ എ മുഖ്യാഥിതി

ന്യൂകാസിൽ. ന്യൂകാസി ലിൽ വിശുദ്ധ  തോമാശ്ലീഹായുടെ  ദുക്റാന തിരുനാൾ ഇന്ന്   ഞായർ (08/07/18) ഉച്ച കഴിഞ്ഞു ഭക്ത്യാഢംബര പൂർവം ആഘോഷിക്കും. ഉച്ചക്കു ഇഗ്ലീഷ് മാർട്ടയേർസ് പള്ളിയിൽ ഒന്നേമുക്കാലിന്   പ്രീസ്റ്റ്  ഇൻ ചാർജ് ഫാ സജി തോട്ടത്തിൽ കൊടിയേറ്റ്  നടത്തുന്നതോടെ തിരുനാൾ ആഘോഷ പരിപാടികൾക്ക്  തുടക്കം കുറിക്കും.  തുടർന്ന് പിതൃ ദിന പ്രാർഥന നടക്കും , തുടർന്ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക്  റവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ കാർമികത്വം വഹിക്കും.തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞു എന്നിവ നടക്കും, ആറു മണിക്ക് വിവിധ  വാർഡുകളുടെ  ആഭിമുഖ്യത്തിൽ കലാപരിപാടികൾ ട്രോക്ക്ലി യൂണിയൻ ക്ലബ് ഹാളിൽ അരങ്ങേറും. വിവിധ മത്സരങ്ങളിൽ  സമ്മാനാർഹരായവർക്കുള്ള സമ്മാന ദാനവും നടക്കും. സമ്മേളനത്തിൽ  ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ മുഖ്യാഥിതി ആയി പങ്കെടുക്കും.സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങൾക്ക് സമാപനം കുറിക്കും.

തിരുനാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും പ്രീസ്റ് ഇൻ ചാർജ് സജി തോട്ടത്തിൽ, കൈക്കാരന്മാരായ  ബിനു കിഴക്കയിൽ,  ഷിബു എട്ടുകാട്ടിൽ എന്നിവർ ക്ഷണിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more