1 GBP = 104.23
breaking news

നെന്മാറ ക്ഷേത്രത്തിൽ സി ഐ യുടെ നേതൃത്വത്തിൽ പോലീസുകാരുടെ മൃഗബലി

നെന്മാറ ക്ഷേത്രത്തിൽ സി ഐ യുടെ നേതൃത്വത്തിൽ പോലീസുകാരുടെ മൃഗബലി

പാലക്കാട്: രാജ്യത്താകെ നിരോധിച്ചിട്ടുള്ള പ്രാകൃതവും ക്രൂരവുമായ മൃഗബലി, അതിനെതിരെ ജാഗ്രത പുലർത്തേണ്ട പൊലീസുകാർ തന്നെ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
മനുഷ്യനെ കസ്റ്റഡിയിൽ ചവിട്ടിക്കൊല്ലുന്നതുൾപ്പെടെയുള്ള വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് പ്രാകൃതമായ അനാചാരങ്ങളുടെ കാവൽക്കാരെ പോലെ പൊലീസ് നടത്തിയ മൃഗബലി പുതിയ വിവാദമാകുന്നത്.

കൊല്ലങ്കോട് ചിങ്ങൻചിറ കറുപ്പുസ്വാമി ക്ഷേത്രത്തിൽ നെന്മാറ സി.ഐയുടെ നേതൃത്വത്തിലാണ് പൊലീസുകാർ മൃഗബലി നടത്തിയത്. ഏപ്രിൽ മൂന്നിന് നെന്മാറ – വല്ലങ്ങി വേല അനിഷ്ടങ്ങളൊന്നുമില്ലാതെ നടന്നതിനുള്ള വഴിപാടായാണ് ആടിനെ ബലിയർപ്പിച്ചത്. എല്ലാ വർഷവും വേലയുടെ നേർച്ചയായി പൊലീസുകാർ മൃഗബലി നടത്താറുണ്ടത്രേ.

27ന് രാവിലെ 10.30ഓടെ ക്ഷേത്രത്തിലെത്തിയ ഇരുപതോളം പൊലീസുകാർ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മടങ്ങിയത്. ആടിനെ അറുക്കാനും പാചകം ചെയ്യാനും സഹായികളുണ്ടായിരുന്നു. പൊലീസുകാരാണ് പൂജ നടത്തിയത്. തുടർന്ന് ആടിനെ ബലി നൽകി മാസം പാചകം ചെയ്തു. അപ്പോഴേക്കും നെന്മാറ സി.ഐയും മറ്റു പൊലീസുകാരും മൂന്ന് ഔദ്യോഗിക വാഹനങ്ങളിൽ എത്തി. ക്ഷേത്രത്തിൽ തൊഴുതിറങ്ങി എല്ലാവരും ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. ആടിനെയും പാചകത്തിനുള്ള മറ്റ് സാധനങ്ങളും എത്തിച്ചത് മഫ്തി പൊലീസുകാരാണ്.
എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഈ ക്ഷേത്രത്തിൽ മൃഗബലി നടക്കാറുണ്ടത്രേ.

ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ സംഭവത്തെ പറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. ആലത്തൂർ ഡിവൈ.എസ്.പിയുടെയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിലാണ് അന്വേഷണം. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവും. എഡിറ്റ് ചെയ്യാത്ത വിഡിയോ ദൃശ്യങ്ങൾ കൂടി പരിശോധിച്ചേ നടപടിയുണ്ടാകൂ എന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more